കോഴിക്കോട്. ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി എം ഡി എം എ യുമായി മൂന്നുപേർ പിടിയിൽ. കോഴിക്കോട് ബാംഗ്ലൂർ ടൂറിസ്റ്റ് ബസ്സിലെ നൈറ്റ് സർവീസ് ഡ്രൈവർമാരാണ് ചേവായൂരിൽ ഡാൻസാഫിന്റെയും പോലീസിന്റെയും പിടിയിലായത്.പേരാമ്പ്ര കടിയങ്ങാട് ലഹരി വില്പനക്കാരനെയാണ് നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്. പട്ടാമ്പിയിൽ 150 ലേറെ MDMA യുമായി മൊത്തക്കച്ചവടക്കാരായ മൂന്നുപേർ പോലീസിന്റെ പിടിയിലായി
ലഹരി മാഫിയകൾക്കെതിരെ ജില്ലയിലുടനീളം പരിശോധന ശക്തമാക്കിയിരിക്കുകയാണ് പോലീസും ഡാൻസാഫും. ചേവായൂരിൽ 31.70 ഗ്രാം MDMA യുമായി പിടിയിലായ രണ്ടുപേരും കോഴിക്കോട് – ബംഗളൂരു ടൂറിസ്റ്റ് ബസിലെ നൈറ്റ് സർവീസ് ഡ്രൈവർമാരാണ്. കോവൂർ സ്വദേശി അനീഷ് , തിരുവനന്തപുരം വെള്ളകടവ് സ്വദേശി സനൽകുമാർ എന്നിവരാണ് പിടിയിലായത് ഇവർ ബംഗളൂരുവിൽ നിന്നാണ് ഈ MDMA കൊണ്ടുവന്നത്. കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലും ലഹരി എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയാണിവർ. രണ്ട് പേരും രണ്ട് മാസത്തോളമായി ഡൻസാഫിൻ്റെ നിരീക്ഷണത്തിലാണ്. പേരാമ്പ്രയിൽ പതിനൊന്നര ഗ്രാം എം.ഡി എം എ യുമായി പേരാമ്പ്ര കടിയങ്ങാട് തെക്കേടത്ത് കടവ് സ്വദേശി മേലേടത്ത് ഒ.പി സുനീറാണ് പേരാമ്പ്ര പൊലിസിൻ്റെ പിടിയിലായത്. കടിയങ്ങാട്, തെക്കേടത്ത് കടവ് പ്രദേശങ്ങളിൽ ലഹരിയ്ക്ക് അടിമകളായ ചെറുപ്പക്കാർ പ്രശ്നമുണ്ടായിപ്പോൾ നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു കൂട്ടായ്മ രൂപീകരിച്ചിരുന്നു. പ്രതിസുനീർ വിൽപ്പനയ്ക്ക് ഇറങ്ങിയ സമയത്ത് നാട്ടുകാർ ഇയാളെ തടഞ്ഞുവച്ചു പൊലി സിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാൾ സ്ഥിരമായി MDMA വിതരണം ചെയ്യാറുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. പാലക്കാട് പട്ടാമ്പിയിൽ 150 ഗ്രാമിലേറെ MDMA യുമായി മൊത്തക്കച്ചവടക്കാരായ മൂന്നു പേർ പിടിയിലായി