കൊച്ചി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചക്ക് നാഴികകല്ലായ ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണത്തിന്
75 വയസ്. രണ്ട് പോലീസുകാർക്ക് അക്രമണത്തിൽ ജീവൻ നഷ്ടമായിരുന്നു.
സായുധ ആക്രമണത്തിലൂടെ ചൂഷകരെ തകർത്ത് എറിയുക എന്ന കൽക്കട്ട തീസിസിന്റെ ബാക്കിപത്രമായിരുന്നു ഇടപ്പള്ളി പോലിസ് സ്റ്റേഷൻ ആക്രമണം.
കെ സി മാത്യുവിന്റെ ‘ അറ്റാക്ക് ‘ എന്ന കമാൻഡ്. 17 അംഗ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾ ഇടപ്പള്ളി പോലീസ് സ്റ്റേഷൻ അകത്തേക്കിരച്ചുകയറി. 15 മിനിറ്റിൽ പോലീസ് സ്റ്റേഷൻ നശിപ്പിക്കപ്പെട്ടു. മാത്യു, വേലായുധൻ എന്നി പോലീസുകാർക്ക് ജീവൻ നഷ്ടമായി.
1950 ഫെബ്രുവരി 28 ന് ദേശീയ റെയിൽവേ പണിമുടക്ക്. രണ്ട് കമ്മ്യൂണിസ്റ്റ് പ്രവർത്തകരെ ഇടപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. അവരെ മോചിപ്പിക്കാൻ വേണ്ടിയാണ് എസി മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഷൻ ആക്രമിച്ചത്.
പിന്നീട് ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ എം എം ലോറൻസ്
വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ എറണാകുളത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഇടപ്പള്ളി സ്റ്റേഷൻ ആക്രമണം മുതൽക്കൂട്ടായെന്ന വിലയിരുത്തലും ഉണ്ട്.
ചരിത്രത്തിന്റെ തിരുശേഷിപ്പായി ആ സ്റ്റേഷൻ ഇപ്പോഴും ഇടപ്പള്ളിയിൽ ഉണ്ട്. ഇടക്കാലത്ത് കൊച്ചി നാർക്കോട്ടിക് എസിപിയുടെ ഓഫീസ് ആയി പ്രവർത്തിച്ചിരുന്നു.
എം എം ലോറൻസ് എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഉയർപ്പിനും ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണം കാരണമായി. ഒരു വശത്ത് കമ്മ്യൂണിസ്റ്റ് സായുദ്ധവിപ്ലവമായും മറുവശത്ത്
അതിക്രമായുമാണ് ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണം ചരിത്രത്തിൽ ഇടം പിടിച്ചിട്ടുള്ളത്.