തിരുവനന്തപുരം. കോൺഗ്രസിൽ വിവാദങ്ങളും അതൃപ്തികളും തുടരുന്നതിനിടെ ഹൈക്കമാൻഡ് വിളിച്ച നിർണായക യോഗം നാളെ ഡൽഹിയിൽ. തിരഞ്ഞെടുപ്പാണ് മുഖ്യ അജണ്ട
എങ്കിലും നിലവിലെ വിവാദങ്ങളും ചർച്ചയാകും. നാളെ യോഗം ചേരാനിരിക്കെ ദി ഇന്ത്യൻ എക്സ്പ്രസ് തന്റെ അഭിമുഖം വളച്ചൊടിച്ചു എന്ന് ഡോ. ശശി തരൂർ എംപി
തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ വിവാദങ്ങളും പരസ്പരം പഴിചാരലുകളും അവസാനിപ്പിച്ച്
സംസ്ഥാന നേതൃത്വത്തിൽ ഐക്യം തിരികെ കൊണ്ടുവരാനുള്ള നീക്കത്തിലാണ് ഹൈക്കമാൻഡ്. തെരഞ്ഞെടുപ്പ് ആണ് പ്രധാന അജണ്ട എങ്കിലും നേതൃമാറ്റവും നിലവിലെ വിവാദങ്ങളും യോഗത്തിൽ ചർച്ചയാകും. കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തന്നെ തുടരുമോ എന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും. മാറ്റം ഉണ്ടായാൽ കെ സുധാകരന് പകരമായി അടൂർ പ്രകാശിനോ ബെന്നി ബഹനാനോ ആണ് സാധ്യത ഏറെ. നേതൃമാറ്റം ഉണ്ടായാൽ പത്ത് ഡിസിസി പ്രസിഡണ്ട് മാർക്ക് കൂടി മാറ്റമുണ്ടാകും അങ്ങനെയെങ്കിൽ മാറ്റങ്ങൾ ഏപ്രിലിന് മുൻപ് തന്നെ നടപ്പായേക്കും.അതേസമയം അധ്യക്ഷ സ്ഥാനത്തുനിന്ന് സുധാകരനെ മാറ്റേണ്ടതില്ലെന്നാണ് ചില നേതാക്കളുടെ അഭിപ്രായം. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് ഹൈക്കമാൻഡ് നിർദ്ദേശിച്ചക്കും. നാളെ നിർണായയോഗം ചേരാനിരിക്കെ അഭിമുഖം നൽകിയ ദി ഇന്ത്യൻ എക്സ്പ്രസ്സിനെ വിമർശിച്ച് ഡോക്ടർ ശശി തരൂർ. തൻറെ അഭിമുഖം വളച്ചൊടിച്ചു.
കേരളത്തിൽ നേതൃത്വ പ്രതിസന്ധി ഉണ്ടെന്ന് പറഞ്ഞിട്ടില്ല. തനിക്ക് അപമാനവും അധിക്ഷേപവുമാണ് നേരിടേണ്ടി വന്നത്.
ദി ഇന്ത്യൻ എക്സ്പ്രസ് ശ്രമിച്ചത് മലയാളം പോഡ്കാസ്റ്റിൻ്റെ പ്രചാരണത്തിന് വേണ്ടിയാണെന്നും തരൂർ. നാളത്തെ യോഗത്തിൽ പങ്കെടുക്കുമെന്നും ശശി തരൂർ വ്യക്തമാക്കി.
ഇന്ദിരാഭവനിൽ നാളെ വൈകിട്ട് നാലുമണിക്കാണ് യോഗം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രമേശ് ചെന്നിത്തലഎന്നിവർക്ക് പുറമേ കേരളത്തിൽ നിന്നുള്ള എംപിമാരും യോഗത്തിൽ പങ്കെടുത്തേക്കും