2025 ഫെബ്രുവരി 28 വെള്ളി
BREAKING NEWS
👉ഏറ്റുമാനൂർ പാറോലിൽ റെയിൽവേ ഗേറ്റിന് സമീപം അമ്മയും രണ്ട് മക്കളും ട്രെയിൻ തട്ടി മരിച്ചു. പാറോലിക്കൽ സ്വദേശി ഷൈനി കുര്യാക്കോസ് ഇവരുടെ മക്കളായ അലീന , ഇവാന എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 6.30തോടെയാണ് സംഭവം.
👉ആത്മഹത്യയാണന്ന് സംശയം. മൃതദ്ദേഹങ്ങൾ പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റി.

👉 വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം കേരളത്തിലെത്തി. ഇഖാമ കാലാവധി തീര്‍ന്ന് രണ്ടര വര്‍ഷമായി സൗദിയില്‍ യാത്രാവിലക്ക് നേരിടുകയായിരുന്നു ഇദ്ദേഹം.
🌴കേരളീയം🌴
🙏 അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു .സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

🙏 വന്യജീവി ആക്രമണ സാധ്യത കൂടിയതായി കണ്ടെത്തിയ ഹോട്ട്സ്പോട്ടുകള്‍ കേന്ദ്രീകരിച്ച് സവിശേഷമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
🙏 ടൗണ്‍ഷിപ്പ് പദ്ധതി കല്‍പ്പറ്റയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ മാത്രമായി നിജപ്പെടുത്തുന്നതിനെതിരെയും മറ്റു നിബന്ധനകള്‍ക്കെതിരെയും ദുരന്തബാധിതര്‍. ടൗണ്‍ഷിപ്പിനായി കല്‍പ്പറ്റയിലെയും മേപ്പാടിയിലെയും രണ്ട് എസ്റ്റേറ്റ് ഭൂമികളും ഏറ്റെടുക്കണമെന്നും മന്ത്രിസഭാ തീരുമാനം അംഗീകരിക്കില്ലെന്നും ദുരന്തബാധിതര്‍ വ്യക്തമാക്കി.

🙏 അന്തരിച്ച സിപിഐ മുന്‍ എറണാകുളം ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ പി രാജുവിന്റെ മൃതദേഹം പാര്‍ട്ടി ഓഫിസില്‍ പൊതുദര്‍ശനത്തിന് വെക്കേണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം. ഇക്കാര്യം ബന്ധുക്കള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. സിപിഐയില്‍ നിന്ന് രാജുവിന് നീതി കിട്ടിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
🙏 സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ സ്ത്രീ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ വനിതാ വികസന കോര്‍പ്പറേഷനുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

🙏 തൃശൂരിലെ കായിക അധ്യാപകന്റെ മരണത്തില്‍ സുഹൃത്തായ രാജുവിനെ പ്രതി ചേര്‍ക്കുമെന്ന് പൊലീസ്. രാജുവിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും. പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്. നിലവില്‍ കസ്റ്റഡിയിലുള്ള രാജുവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും.
🙏 പാലക്കാട് കൊല്ലങ്കോട് മുതലമടയില്‍ ബന്ധുക്കളായ സ്‌കൂള്‍ വിദ്യാര്‍ഥിനിയും, യുവാവിനേയും വ്യത്യസ്ഥ സ്ഥലങ്ങളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തി ചിറയില്‍ അയ്യപ്പന്റെ മകള്‍ അര്‍ച്ചനയെ (15) വീടിന്റെ ജനലില്‍ തുങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മുതലമട സ്‌കൂളില്‍ പത്താം തരം വിദ്യാര്‍ഥിനിയാണ്.

🇳🇪 ദേശീയം 🇳🇪
🙏 ഹിന്ദി ഭാഷാ വിമര്‍ശനം കടുപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഹിന്ദി അടിച്ചേല്‍പ്പിച്ചതിന്റെ ഫലമായി ഉത്തരേന്ത്യയിലെ 25 പ്രദേശിക ഭാഷകള്‍ നശിച്ചുവെന്നും സ്റ്റാലിന്‍ കുറിച്ചു.
🙏 മണിപ്പുരില്‍ ആയുധങ്ങള്‍ വിട്ടുനല്‍കി ആരംഭായ് ടെങ്കോല്‍ സംഘടന. പിക്കപ്പ് ട്രക്കുകളിലാണ് ആയുധങ്ങളെത്തിച്ചത്. കൊള്ളയടിച്ചതും അനധികൃതമായി കൈവശം വച്ചിരിക്കുന്നതുമായ ആയുധങ്ങളും വെടിക്കോപ്പുകളും ഏഴ് ദിവസത്തിനകം വിട്ടുനല്‍കണമെന്ന ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് നടപടി.

🙏 പുണെയില്‍ പോലീസ് സ്റ്റേഷന് സമീപം ബസ്സില്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഗുനാട്ട് സ്വദേശിയായ പ്രതി ദത്താത്രേയ് രാംദാസ് ഗഡെയെ കണ്ടെത്താന്‍ ഡ്രോണുകളും നായകളേയും ഉപയോഗിച്ച് തിരച്ചില്‍ വ്യാപിപ്പിച്ച് പോലീസ്.
🙏 മഹാരാഷ്ട്രയിലെ പൂണെയില്‍ പോലീസ് സ്റ്റേഷന് സമീപം ബസ്സില്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെ, വിഷയത്തില്‍ പ്രതികരിച്ച് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ‘നിര്‍ഭയ’ സംഭവത്തെ തുടര്‍ന്ന് നിയമത്തില്‍ പല മാറ്റങ്ങളും വരുത്തിയെന്നും എന്നാല്‍ ഈ നിയമങ്ങള്‍കൊണ്ട് മാത്രം ഇത്തരം സംഭവങ്ങള്‍ തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

🙏 മഹാകുംഭ മേളയിലെ മഹാശിവരാത്രിയുടെ അവസാനത്തെ സ്നാനപര്‍വ്വത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ സല്യൂട്ട് നല്‍കി. വ്യോമസേനയുടെ എയര്‍ ഷോയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി.
🙏 മഹാകുംഭമേളയുടെ വന്‍ വിജയത്തിന് പിന്നാലെ സന്തോഷം പങ്കുവച്ചും ശുചീകരണ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പതിനായിരം രൂപ ബോണസിനു പുറമെ 16,000 രൂപ കുറഞ്ഞ കൂലിയായി ഏപ്രില്‍ മുതല്‍ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

🇦🇽 അന്തർദേശീയം 🇦🇽
🙏 രാജ്യാന്തര സഹായങ്ങള്‍ കൊണ്ടുമാത്രം ജീവിക്കുന്ന പരാജയപ്പെട്ട രാഷ്ട്രമാണ് പാക്കിസ്ഥാനെന്ന് യു എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ക്ഷിതിജ് ത്യാഗി. ജനാധിപത്യത്തിലും പുരോഗതിയിലും ജനങ്ങളുടെ അന്തസ്സ് ഉറപ്പാക്കുന്നതിലുമാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഈ മൂല്യങ്ങളാണ് പാക്കിസ്ഥാന്‍ പഠിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
🙏 ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതിയെന്ന് വത്തിക്കാന്‍. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ചാപ്പലിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുവെന്നും മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടെന്നും വത്തിക്കാന്‍ അറിയിച്ചു.

🙏 ട്രാന്‍സ്ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍നിന്നും നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ച് അമേരിക്ക. ഇതുസംബന്ധിച്ച മെമ്മോ പെന്റഗണ്‍ പുറത്തിറക്കി. സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചില്ലെങ്കില്‍ 30 ദിവസത്തിനുള്ളില്‍ ട്രാന്‍സ്ജെന്‍ഡര്‍ സൈനികരെ പിരിച്ചുവിടുമെന്നാണ് ഉത്തരവില്‍ പറയുന്നത്.
🏏 കായികം 🏏
🙏 രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറിയ കേരളം നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡിനായി പൊരുതുന്നു.
🙏രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിലാണ്. 66 റണ്‍സുമായി ആദിത്യ സര്‍വാതെയും ഏഴ് റണ്‍സുമായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുമാണ് ക്രീസില്‍. വിദര്‍ഭക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാന്‍ ഏഴ് വിക്കറ്റ് കൈയിലിരിക്കെ കേരളത്തിന് ഇനിയും 249 റണ്‍സ് കൂടി വേണം.

🙏ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശ്-പാകിസ്താന്‍ ഗ്രൂപ്പ് എ മത്സരം മഴമൂലം ഉപേക്ഷിച്ചു. കനത്ത മഴമൂലം റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒറ്റപന്തുപോലും എറിയാനാവാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ടൂര്‍ണമെന്റിലെ ആതിഥേയരായ പാകിസ്താന്‍ ഒരു പോയിന്റോടെ മടങ്ങി.