കോഴിക്കോട്.കെഎസ്ആര്‍ടിസി ബസിൽ നിന്ന് തെറിച്ച് വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. കൂടത്തായി അമ്പലക്കുന്ന് സ്വദേശി സീനത്തിന് പരിക്കേറ്റു. താമരശ്ശേരി ചുടലമുക്കിൽ ആണ് സംഭവം
ബസിൻ്റെ മുൻവശത്തെ ഡോർ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു. നിലമ്പൂരിൽ നിന്ന് ഇരിട്ടിയിലേക്ക് പോകുന്ന ബസ്സിൽ വച്ചാണ് അപകടം ഉണ്ടായത്. മുൻവശത്തെ ഡോർ ഫിറ്റ് ചെയ്തതിൽ അപാകതയെന്ന് പരാതി. ഇതാണ് അപകടത്തിലേക്ക് നയിച്ചത് എന്ന് സംശയം. പരിക്കേറ്റ സീനത്തിനെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു