ഈരാറ്റുപേട്ട .വിദ്വേഷ പരാമർശത്തിൽ പിസി ജോർജ്ജിന്റെ ജാമ്യാപേക്ഷയിൽ ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യമെന്നാണ് സൂചന.
ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. ഇന്നലെ ജാമ്യാപേക്ഷയിലുള്ള വാദം പൂർത്തിയായിരുന്നു.
ജാമ്യം അനുവദിച്ചാൽ തെറ്റായ സന്ദേശം സമൂഹത്തിന് ലഭിക്കുമെന്ന് പ്രോസിക്യൂഷൻ
വാദിച്ചു .ജാമ്യം പ്രതിയുടെ അവകാശമാണെന്ന് പ്രതിഭാഗവും പറഞ്ഞു . ആരോഗ്യസ്ഥിതി സംബദ്ധിച്ച റിപ്പോർട്ട് കൂടി പരിഗണിച്ചാണ് കോടതി വിധി പറഞ്ഞത് .