വല്യുമ്മ ഷാജിദയെ കൊല്ലാനുദ്ദേശിച്ചിരുന്നില്ല,എന്നാല്‍ സംഭവിച്ചത് ഇങ്ങനെയെന്ന് അഫാന്‍

Advertisement

തിരുവനന്തപുരം. ഫർസാനയോടും, അഫ്സാനോടും മറ്റ് കൊലപാതങ്ങളെക്കുറിച്ച് പറഞ്ഞിരുന്നതായി അഫാൻ്റെ മൊഴി.. ഇരുവരെയും കൊല്ലാനുള്ള ധൈര്യത്തിനായാണ് മദ്യപിച്ചത്.. ലത്തീഫിൻ്റെ ഭാര്യ ഷാജിത ബീവിയെ കൊലപ്പെടുത്താൻ ആദ്യം ആലോചിച്ചിരുന്നില്ലെന്നും പാങ്ങോട് പൊലീസിൽ നൽകിയ മൊഴിയിൽ അഫാൻ പറയുന്നു

അമ്മ ഷെമിയെ ആക്രമിച്ചതും, സൽമാ ബീവി, ലത്തീഫ് ഭാര്യ ഷാജിത ബീവി എന്നിവരെ കൊല ചെയ്തതായി ഫർസാനയോട് അഫാൻ പറഞ്ഞു.. സാമ്പത്തിക ബാധ്യതയും കൊലപ്പെടുത്തുന്നതിന് മുൻപ് ഫർസാനയെ അറിയിച്ചു. ഇനി എങ്ങനെ ജീവിക്കുമെന്ന് കരഞ്ഞു കൊണ്ട് ഫർസാന ചോദിച്ചതിന് പിന്നാല ചുറ്റിക കൊണ്ട് ക്രൂരമായി അടിച്ച് കൊന്നു.. കൊല ചെയ്യുന്നതിന് മുൻപ് സഹോദരൻ അഫ്സാനോടും ഇക്കാര്യങ്ങൾ പറഞ്ഞു.. ഇരുവരെയും കൊലപ്പെടുതാനുള്ള ധൈര്യം ലഭിക്കാനാണ് മദ്യപിച്ചതെന്നും അഫാൻ പൊലീസിൽ മൊഴി നൽകി.

കടബാധ്യതയ്ക്ക് കാരണം അമ്മയാണെന്ന് നിരന്തരം കുറ്റപ്പെടുത്തിയതാണ് സൽമാബീവിയെ കൊല്ലപ്പെടുത്താനുള്ള കാരണമായി പറയുന്നത്.. പുതിയ ബൈക്ക് വാങ്ങിയതിൽ ഉൾപ്പെടെ തന്നെ നിരന്തരമായി കുറ്റപ്പെടുത്തിയതിനാണ് പിതൃസഹോദരൻ ലത്തീഫിനെ കൊന്നത്.. ലത്തീഫിൻ്റെ ഭാര്യ ഷാജിത ബീവിയെ കൊല്ലണമെന്ന ലക്ഷ്യമുണ്ടായിരുന്നില്ല.. ലത്തീഫിന്റെ കൊലപാതക വിവരം പുറത്തു പറഞ്ഞാൽ തുടർ കൊലപാതകങ്ങൾ തടസ്സപ്പെട്ടാലോ എന്ന് കരുതി ഷാജിതയെയും കൊന്നു.. ഇതാണ് പാങ്ങോട് പൊലീസിൽ നൽകിയ മൊഴി.. അന്വേഷണ സംഘം ഈ മൊഴികൾ പൂർണമായും വിശ്വസിച്ചിട്ടില്ല..

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here