അവിശ്വാസ പ്രമേയത്തിൽ യുഡിഎഫിനൊപ്പം നിന്ന സിപിഐഎം അംഗം നുസൈബയുടെ ഭർത്താവിൻറെ കട സിപിഐഎം നേതാക്കൾ അടിച്ചു തകർ

Advertisement

നിലമ്പൂർ. ചുങ്കത്തറ പഞ്ചായത്തിലെ അവിശ്വാസ പ്രമേയത്തിൽ യുഡിഎഫിനൊപ്പം നിന്ന സിപിഐഎം അംഗം നുസൈബയുടെ ഭർത്താവിൻറെ കട സിപിഐഎം നേതാക്കൾ അടിച്ചു തകർത്തെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സുധീറിന്റെ ഡിജിറ്റൽ ജനസേവന കേന്ദ്രം ഇന്ന് തുറന്നിട്ടില്ല. സുധീറിന് കട തുറക്കുന്നതിൽ തടസ്സമില്ലെന്നും പ്രശ്നങ്ങൾക്ക് കാരണം പി വി അൻവർ ആണെന്നും സിപിഐഎം എടക്കര ഏരിയ സെക്രട്ടറി ടി രവീന്ദ്രൻ പ്രതികരിച്ചു.

നിലമ്പൂര്‍.ചുങ്കത്തറ പഞ്ചായത്തിലെ അവിശ്വാസപ്രമേയത്തെ ചൊല്ലി നിലമ്പൂരിലെ രാഷ്ട്രീയ അന്തരീക്ഷം മാറുകയാണ്. കൂറുമാറിയതിന്റെ ഭവിഷത്ത് അനുഭവിക്കേണ്ടിവരുമെന്ന ഭീഷണി സന്ദേശത്തിന് തൊട്ടു പുറകെ സുധീർ പുന്നപ്പാലയുടെ കട സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള അഞ്ച് സംഘം അടിച്ചു തകർത്തെന്നാണ് പരാതി. കടയുടെ ഷട്ടർ ഇട്ട് പൂട്ടിപ്പോയെന്നും സുധീർ പറഞ്ഞു.

എന്നാൽ നിലമ്പൂരിന്റെ സമാധാന അന്തരീക്ഷം തകർക്കുന്നത് പി വി അൻവറെന്ന് സിപിഐഎം എടക്കര ഏരിയ സെക്രട്ടറി ടി രവീന്ദ്രൻ. സുധീറിന് കട തുറക്കുന്നതിൽ ഒരു ഉപരോധവുമില്ല

ഇന്ന് രാവിലെ പോലീസ് സുധീർ യുടെ കടയ്ക്ക് മുന്നിലെത്തി, എന്നാൽ തുറന്നു പരിശോധിച്ചിട്ടില്ല. ചുങ്കത്തറയിൽ എൽഡിഎഫിന് ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ തുടങ്ങിയ വാക്ക് പോരും ഭീഷണിയും തുടരുന്നതിന് ഇടയിലാണ് കട തകർത്തുവെന്ന പരാതി

Advertisement