കൊച്ചി നഗരത്തിലെ സ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസുകാരിയെ ലഹരി നൽകി പീഡിപ്പിച്ചു

Advertisement

കൊച്ചി നഗരത്തിലെ സ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസുകാരിയെ ലഹരി നൽകി പീഡനത്തിന് ഇരയാക്കി. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷമാണ് പെൺകുട്ടിക്ക് ഡയറി മിൽക്കിൽ ലഹരി ചേർത്ത് നൽകി പീഡിപ്പിച്ചത്. കുട്ടിയുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
എളമക്കര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രായപൂർത്തിയാകാത്ത സംഘം കൊച്ചി നഗരത്തിലെ വിവിധ സ്കൂളുകളിൽ കുട്ടികൾക്ക് ലഹരിവസ്തുക്കൾ എത്തിച്ചു നൽകുന്നുണ്ട് എന്ന വിവരവും പുറത്തുവന്നു.

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ലഹരി വില്പനയും പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനനും ഇരയാക്കുന്ന സംഘം കൊച്ചി നഗരത്തിൽ പ്രവർത്തിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ലൈംഗിക ചൂഷണത്തിന് ഇരയായ പെൺകുട്ടിയുടെ രക്ഷിതാവ് 24 നോട് നടത്തിയത്

കൊച്ചി നഗരത്തിലെ സ്ക്കൂളിൽ പഠിക്കുന്ന കുട്ടിയെ ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി പരിചയപ്പെട്ടത്. തുടർന്ന് കുട്ടിക്ക് ലഹരി ചേർത്ത ഡയറി മിൽക്ക് നൽകി വശീകരിച്ചു. കുട്ടിയുടെ സ്വഭാവത്തിൽ വന്ന മാറ്റം ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ കൗൺസിലിംഗ് നടത്തിയപ്പോഴാണ് വിവരങ്ങൾ പുറത്തിറങ്ങുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സംഘം തന്നെയാണ് കൊച്ചി നഗരത്തിലെ വിവിധ സ്കൂളുകളിൽ കുട്ടികൾക്ക് നിരോധിത ലഹരി വസ്തുക്കൾ എത്തിച്ചു നൽകുന്നതെന്ന് വിവരവും പെൺകുട്ടി രക്ഷിതാവിനോട് പറഞ്ഞു. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായ കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും ബോർഡിൽ ഹാജരാക്കിയതോടെ ജാമ്യം ലഭിച്ചു. ഇയാളുടെ നേതൃത്വത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ഒരു വൺ സംഘമാണ് ലഹരി കച്ചവടത്തിനും പുതിയ ഇരകളെ കണ്ടെത്തുന്നതിനും ആയി കൊച്ചി നഗരത്തിൽ പ്രവർത്തിക്കുന്നത്.പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സംഘമായതിനാൽ തങ്ങൾ നിസ്സഹായരാണ് എന്നാണ് പോലീസും പറയുന്നത്. വാട്സാപ്പിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയുമാണ് ലഹരി സംഘത്തിലേക്ക് പുതിയ ആളുകളെ കണ്ടെത്തുന്നത്. പെൺകുട്ടിയെ ഉപദ്രവിച്ച വിവരമറിഞ്ഞ് പ്രതിയുടെ വീട്ടിലെത്തിയ പിതാവിനോട് സ്ഥലത്തുനിന്ന് മാറിയില്ലെങ്കിൽ കൊന്നുകളയും എന്ന ഭീഷണിയാണ് ഉണ്ടായത്. ഇതേ സംഘത്തിൻറെ കെണിയിൽ കൊച്ചിനഗരത്തിലെ മറ്റു സ്കൂളുകളിലെ വിദ്യാർത്ഥികളും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പേടിപ്പെടുത്തുന്ന ചോദ്യമാണ് രക്ഷിതാവ് ഉന്നയിക്കുന്നത്.

Advertisement