തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാന്‍റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. പെണ്‍സുഹൃത്ത് ഫർസാനയെ കൊലപ്പെടുത്തുന്നതിന് മുമ്പ് മറ്റു കൊലപാതകങ്ങള്‍ അറിയിച്ചു.
കൂട്ടക്കൊല നടത്തിയ കാര്യം ഏറ്റുപറഞ്ഞതിന് ശേഷമാണ് ഫർസാനയെ ക്രൂരമായി കൊലപ്പെടുത്തിയത്. പാങ്ങോട് പൊലീസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പ്രതി ഏറ്റുപറഞ്ഞത്.
എങ്ങനെ ജീവിക്കുമെന്ന് ഫർസാന ചോദിച്ചപ്പോള്‍ കസേരയിലിരുന്ന ഫർസാനയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി. കടബാദ്ധ്യതയ്ക്ക് കാരണം അമ്മയാണെന്ന് സല്‍മാ ബീവി നിരന്തരം കുറ്റപ്പെടുത്തി. ഇത് സല്‍മാ ബീവിയോടുള്ള വൈരാഗ്യത്തിന് കാരണമായി. ലത്തീഫിന്‍റെ ഭാര്യയെ കൊല്ലാൻ ആഗ്രഹിച്ചില്ല. ലത്തീഫിന്‍റെ കൊലപാതക വിവരം പുറത്തു പറയുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നും അഫാൻ പൊലീസിനോട് മൊഴി നല്‍കിയെന്നാണ് വിവരം.