മലയാളി ഇന്‍ഫ്‌ളൂവന്‍സര്‍മാരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ കേരള പോലീസ് പൂട്ടിച്ചു. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സേഴ്സ് ആയ വയനാടന്‍ വ്ളോഗര്‍, മല്ലു ഫാമിലി സുജിന്‍, ഫസ്മിന സാക്കിര്‍ തുടങ്ങിയവരടക്കമുള്ളവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കെതിരെയാണ് മെറ്റ നടപടി എടുത്തിരിക്കുന്നത്.
അധികൃത ബെറ്റിങ്, ഗെയിമിങ് ആപ്പുകളെ പ്രെമോട്ട് ചെയ്തുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. അഡ്വ. ജിയാസ് ജമാലിന്റെ പരാതിയില്‍ നേരത്തെ സൈബര്‍ സെല്ല് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. നിലവില്‍ ഇത്തരം ആപ്പുകള്‍ പ്രമോട്ട് ചെയ്ത പലരുടെയും അക്കൗണ്ടുകള്‍ ലഭ്യമല്ല.
ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഇന്‍ഫ്‌ളൂവന്‍സേഴ്‌സാണ് ഇവരില്‍ പലരും. ജീവിത സൗകര്യങ്ങള്‍ കാണിച്ച് ഇത്രയും പണം നേടിയത് ബെറ്റിങ്, ഗെയിമിങ് ആപ്പുകള്‍ വഴിയാണെന്ന് പ്രചരിപ്പിക്കുന്ന വിഡിയോകളാണ് ഇവര്‍ പോസ്റ്റ് ചെയ്തിരുന്നത്. ഇത്തരം അനധികൃത ആപ്പുകളില്‍ നിന്ന് വന്‍തുകയാണ് ഇവര്‍ പ്രെമോഷനായി കൈപ്പറ്റിയിരുന്നത്.