കൊച്ചി. 1650 കോടിയുടെ ലോൺ ആപ്പ് തട്ടിപ്പിന് പിന്നില്‍ ചൈനീസ് ബന്ധം കണ്ടെത്തി ഇഡി. സിംഗപ്പൂർ വഴി ഇടപാടുകൾ നിയന്ത്രിക്കുന്നത് ചൈനീസ് തട്ടിപ്പുകാർ. ചൈനീസ് പൗരൻമാരുടെ വിവരങ്ങൾ ശേഖരിച്ച് ഇഡി. അസം, മുംബൈ, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും തട്ടിപ്പ്. വിവരം ലഭിച്ചത് അറസ്റ്റിലായ മലയാളികളെ ചോദ്യം ചെയ്തപ്പോൾ. മലയാളി പ്രതികൾ മാത്രം തട്ടിപ്പിന് ഉപയോഗിച്ചത് 96 ക്രിപ്റ്റോ അക്കൗണ്ടുകൾ. തുക ഇനിയും ഉയരുമെന്ന് ഇഡി. കേരളം കണ്ട ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പെന്ന് ഏജൻസി