തിരുവനന്തപുരം. സംസ്ഥാനത്ത് ലൈബ്രറി സേവനങ്ങളുടെ ഫീസ് കൂട്ടി ഉത്തരവ്. പിഴത്തുക, പകർപ്പുകൾക്കുള്ള ഫീസ് എന്നിവ ഇരട്ടിയാക്കി. പുസ്തകങ്ങൾ വൈകിയാൽ ദിവസവും രണ്ട് രൂപ വീതം പിഴ ചുമത്തും. നേരത്തെ ഒരു രൂപയായിരുന്നു പിഴ.. പഴയ പത്രങ്ങളുടെയും ആനുകൂല്യങ്ങളുടെയും പകർപ്പിനും നിരക്കും ഉയർത്തി.. എ-ത്രീ- സൈസ് പകർപ്പ് അഞ്ച് രൂപയിൽ നിന്ന് പത്ത് രൂപയ്ക്കി.. എ-ഫോർ – സൈസ് പകർപ്പിന് മൂന്ന് രൂപയിൽ നിന്ന് അഞ്ച് രൂപയായും ഉയർത്തി.. ഡിജിറ്റൽ രേഖകളുടെ പകർപ്പിന് ഒരു പേജിന് 15 രൂപ എന്നത് 20 രൂപയാക്കി… ധന വകുപ്പ് നിർദ്ദേശത്തെ തുടർന്നാണ് സ്റ്റേറ്റ് സെൻ്റർ ലൈബ്രറി നിരക്ക് വർധിപ്പിച്ചത്..