കടൽഖനന വിഷയത്തിൽ എല്‍ഡി എഫും യുഡിഎഫും പോര്‍ക്കളത്തില്‍

Advertisement

തിരുവനന്തപുരം . കടൽഖനന വിഷയത്തിൽ എല്‍ഡി എഫും യുഡിഎഫും പോര്‍ക്കളത്തില്‍.യോജിച്ച സമരത്തിൽ നിന്ന് യുഡിഎഫ് പിന്മാറിയെന്നും
കേരളത്തിന്റെ താൽപര്യമല്ല യുഡിഎഫിനെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി. എന്നാൽ
ഖനന വിഷയത്തിൽ സർക്കാർ കള്ളക്കളി നടത്തുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി
കെ.സി.വേണുഗോപാൽ എം പി ആരോപിച്ചു. മന്ത്രി പി രാജീവിന്റെ പ്രസ്താവനയ്ക്കെതിരെ
എൻ.കെ പ്രേമചന്ദ്രനും രംഗത്തെത്തി.

രാഷ്ട്രീയ മുന്നണികളും മതസാമുദായിക സംഘടനകളും എല്ലാം ഇടപെട്ടിരിക്കുന്ന കടൽ ഖനന വിഷയം വലിയ രാഷ്ട്രീയ
വിഷയമായി പരിണമിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് യോജിച്ച സമരത്തെ ചൊല്ലിയുളള ഭരണ -പ്രതിപക്ഷ ഏറ്റുമുട്ടൽ

കടൽ ഖനനത്തിൽ ഇടത് എം.പിമാർ പാർലമെൻറിൽ പ്രതികരിച്ചില്ലെന്ന പ്രചരണം വസ്തുതാവിരുദ്ധമാണ്.മുഖ്യമന്ത്രി
പ്രതികരിക്കുന്നില്ലെന്ന കോൺഗ്രസ് വിമർശനം അസംബന്ധമാണെന്നും എം.വി.ഗോവിന്ദൻ പ്രതികരിച്ചു. എന്നാൽ ഖനന വിഷയത്തിൽ സർക്കാർ കളളക്കളി നടത്തുകയാണെന്നാണ് കോൺഗ്രസിൻെറ വിമർശനം. യു.ഡി.എഫ് എം.പിമാർ പാർലമെൻറിൽ
പ്രതികരിച്ചില്ലെന്ന മന്ത്രി പി.രാജീവിൻെറ പ്രസ്താവനക്കെതിരെ ആര്‍എസ്പി നേതൃത്വവും
രംഗത്തെത്തി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here