ന്യൂഡെല്‍ഹി.എൻസിപി സംസ്ഥാന പ്രസിഡന്റായി കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. പിഎം സുരേഷ് ബാബുവും, സംസ്ഥാന ജനറൽ സെക്രട്ടറി പി കെ രാജൻ മാസ്റ്റർ എന്നിവരെ വർക്കിംഗ് പ്രസിഡന്റ്മാരായും നിയമിച്ചു.
പി സി ചാക്കോയുടെ രാജിക്ക് പിന്നാലെ ആണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. തോമസ് കെ തോമസിനെ പിന്തുണച്ചു 14 ജില്ലാ പ്രസിഡന്റുമാർ ദേശീയ ജനറൽ സെക്രട്ടറി ജിതേന്ദ്ര യാദവിനു കത്തയച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം. മന്ത്രി എ കെ ശശീന്ദ്രൻ ആണ് പിസി ചാക്കോ രാജി വച്ചതിനു പിന്നാലെ ശരത് പവാറിന് തോമസ് കെ തോമസിന്റെ പേര് നിർദേശിച്ചു കത്തയച്ചത്. കോൺഗ്രസിൽ നിന്ന് എത്തിയ പിഎം സുരേഷ് ബാബുവിനെ അധ്യക്ഷൻ ആക്കണം എന്നായിരുന്നു പി സി ചക്കൊയുടെ ആഗ്രഹം. പക്ഷെ ശശീന്ദ്രൻ പക്ഷം അനുകൂലിച്ചിരുന്നില്ല