കൊച്ചി :കുണ്ടന്നൂരിൽ ഹോട്ടലിൽ വൻ തീപിടുത്തം. ഫോറം മാളിന് എതിർവശത്തുള്ള എംപയർ പ്ലാസ ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. ഹോട്ടലുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. തീ പൂർണ്ണമായും അണച്ചു. ഇരുചക്രവാഹനം അടക്കം മൂന്നു വാഹനങ്ങൾ ഭാഗികമായി കത്തി. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഹോട്ടലിന്റെ താഴത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. ഇത് ആളിപ്പടരുകയായിരുന്നു. ഹോട്ടലിന്റെ മറ്റൊരു വശത്ത് കൂടിയാണ് താമസക്കാരെ ഉൾപ്പെടെ ഒഴിപ്പിച്ചത്. ആർക്കും പരുക്കോ മറ്റ് കാര്യങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഫോറം മാളില്‍നിന്ന് വെള്ളമെത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.