തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്ന രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പനി ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞിനെ തൈക്കാട് ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു മരണം.
ഒന്നരമാസം മുമ്പാണ് ആൺകുഞ്ഞിനെ തിരുവനന്തപുരത്തെ അമ്മതൊട്ടിലിൽ കിട്ടിയത്. കുഞ്ഞിന് നേരത്തെ തന്നെ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നാണ് ശിശുക്ഷേമ സമിതിയുടെ വിശദീകരണം. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.