വെഞ്ഞാറമൂട്. കൂട്ട കൊലപാതകത്തിൽ ചികിത്സയിലുള്ള അഫാന്റെ മാതാവ് ഷെമിയുടെ മൊഴി ഇന്നു രേഖപ്പെടുത്തിയേക്കും. സംസാരിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ കഴിഞ്ഞദിവസം പോലീസ് എത്തിയെങ്കിലും മൊഴി എടുക്കാനായിരുന്നില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന പ്രതി അഫാന്റെ അറസ്റ്റും ഇന്ന് രേഖപ്പെടുത്തിയേക്കും. സൽമാബീവിയെ കൊലപ്പെടുത്തിയ കേസിൽ നേരത്തെ പാങ്ങോട് പോലീസ് അഫാനെ അറസ്റ്റ് ചെയ്തിരുന്നു. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ എടുത്ത കേസുകളിലാണ് തുടർനടപടികൾ. എലിവിഷം കഴിച്ച അഫാന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതിനാൽ അവസാന പരിശോധനയ്ക്ക് ശേഷം ഇന്ന് ഡിസ്ചാർജ് ചെയ്യാനും സാധ്യതയുണ്ട്. അവന്റെ പിതാവ് അബ്ദുൽ റഹീം കഴിഞ്ഞദിവസം സൗദിയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയിരുന്നു. അബ്ദുൽ റഹീമിന്റെ മൊഴിയും പോലീസു രേഖപ്പെടുത്തിയേക്കും. സാമ്പത്തിക ബാധ്യതയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രതിയുടെ മൊഴി.
Home News Breaking News കൂട്ട കൊലപാതകത്തിൽ ചികിത്സയിലുള്ള അഫാന്റെ മാതാവ് ഷെമിയുടെ മൊഴി ഇന്നു രേഖപ്പെടുത്തിയേക്കും