കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ ലഭിക്കും. മൂന്നു ജില്ലകളിൽ യെല്ലോ അലേർട് ആണ്. തിരുവനന്തപുരം, കൊല്ലം, പതനംതിട്ട ജില്ലകളിൽ ആണ് യെല്ലോ അലേർട്.
മാർച്ചിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മാർച്ച് മാസത്തിലെ ആദ്യ ദിവസങ്ങളില്‍ കിഴക്കന്‍ കാറ്റിന്റെ സ്വാധീന ഫലമായി മധ്യ തെക്കന്‍ കേരളത്തിലെ വിവിധ ജില്ലകളിൽ മഴക്ക് സാധ്യതയുണ്ട്. മാർച്ച് മുതൽ മെയ് വരെയുള്ള വേനൽക്കാല സീസണിൽ അന്തരീക്ഷ താപനില വർദ്ധിക്കുമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകുന്നുണ്ട്. മധ്യ കേരളത്തില്‍ പകല്‍ താപനില സാധാരണ നിലയില്‍ അനുഭവപ്പെടുമ്പോള്‍ വടക്കന്‍ കേരളത്തിലും തെക്കേ മേഖലകളിലും സാധാരണയില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടാനാണ് സാധ്യത.