വർക്ക്ഷോപ്പ് ജീവനക്കാരന് പമ്പ് ഉടമയുടെ ക്രൂരമർദ്ദനം

Advertisement

തിരുവനന്തപുരം. നന്ദിയോട് വർക്ക്ഷോപ്പ് ജീവനക്കാരന് പമ്പ് ഉടമയുടെ ക്രൂരമർദ്ദനം. പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.മർദനത്തിന്റെ സി സി ടിവി ദൃശ്യങ്ങൾ പുറത്ത് വന്നു .

ചൊവ്വാഴ്ചയാണ് നന്ദിയോടുള്ള വർക് ഷോപ്പിന് പരിസരത്ത് വച്ച് ജീവക്കാരനെ പമ്പ് ഉടമ ക്രൂരമായി മർദ്ദിച്ചത്. പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്ന് ജീവനക്കാരൻ അഖിൽജിത്ത് പറയുന്നു.

ട്രാവലർ പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നു. മർദ്ദനമേറ്റ അഖിൽ ജിത്ത് പമ്പുടമ മിഥുനെതിരെ പാലോട് പോലീസിൽ പരാതി നൽകി.പരാതി നൽകിയിട്ടും പോലീസ് കേസ് എടുക്കുന്നില്ലെന്ന ആരോപണവും ജീവനക്കാരൻ അഖിൽ ജിത്ത് ഉന്നയിക്കുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here