തിരുവനന്തപുരം. എംഎല്‍എ യു.പ്രതിഭക്ക് എക്സൈസിന്റെ കനിവ്. കഞ്ചാവ് കേസിൽ നിന്ന് മകൻ കനിവിനെ ഒഴിവാക്കും. കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്ന് റിപ്പോർട്ട്. 9 പ്രതികളിൽ കനിവിനെ മാത്രം ഒഴിവാക്കും.
ചാർജ് ഷീറ്റ് കോടതിയിൽ സമർപ്പിക്കുമ്പോൾ കേസിൽ നിന്നും കനിവിനെ ഒഴിവാക്കും. പ്രതിഭയുടെ പരാതിയിലാണ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട്. “അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റക്കാരൻ”. കുട്ടനാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജയരാജനെതിരെ നടപടിയുണ്ടാകും. റിപ്പോർട്ട് ഇന്ന് കൈമാറും