കാസർഗോഡ്. കാഞ്ഞങ്ങാട് അനധികൃത കുടിയേറ്റക്കാരനായ ബംഗ്ലാദേശ് പൗരൻ അറസ്റ്റിൽ.
ബംഗ്ലാദേശ് സ്വദേശി അതിയാർ റഹ്മാൻ ആണ് എടിഎസിന്റെ പിടിയിലായത്. കാഞ്ഞങ്ങാട് അതിഥി തൊഴിലാളികൾക്കിടയിൽ താമസിച്ചു വരികയായിരുന്നു. ഇയാളുടെ കയ്യിൽ ഉണ്ടായിരുന്ന തിരിച്ചറിയൽ രേഖകൾ വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അതിയാർ റഹ്മാന്റെ മൊബൈൽ ഫോണിൽ നിന്ന് ബംഗ്ലാദേശ് അനുകൂല വാട്സ്ആപ് ഗ്രൂപ്പുകളും ചാറ്റുകളും എടിഎസ് കണ്ടെത്തി