വെള്ളനാട് റെയ്ഡിനിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം

Advertisement

തിരുവനന്തപുരം. വെള്ളനാട് റെയ്ഡിനിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം.ആര്യനാട് റേഞ്ച് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള സംഘത്തെ വെട്ടിപരിക്കേൽപ്പിച്ചു.

കോഴി ഫാമിൽ വാറ്റ് ചാരയം വില്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോദന നടത്തുന്നതിനിടയിലാണ് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ലഹരിസംഘത്തിന്റെ ആക്രമണം ഉണ്ടാകുന്നത്.കോഴിഫം ഉടമയും കൂട്ടാളിയും പരിശോധനക്ക് എത്തിയ സംഗത്തെ വെട്ടി പരിക്കേൽപ്പിക്കേൽപ്പിച്ചു .ആര്യനാട് റേഞ്ജ് ഇൻസ്‌പെക്ടർ അടക്കമുള്ള മൂന്ന് ഉദ്യോഗസ്‌ഥർക്ക് നേരെയാണ് ആക്രമണമുണ്ടായത്.മുൻപും അബ്കാരി കേസുകളിൽ അടക്കം പ്രതിയായ രണ്ട്പേരെ എക്സ്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.തുടർന്നുള്ള പരിശോധനയിൽ വാട്ടർ ടാങ്കിൽ അനധികൃതമായി 10 ലിറ്റർ ചാരായം സൂക്ഷിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here