വൈക്കം.മദ്യലഹരിയിൽ യുവാവ് പുഴയിലേക്ക് കാർ ഓടിച്ചിറക്കി. ഉച്ചയ്ക്ക് 1 മണിയോടെ വൈക്കം മറവന്തുരുത്ത് ആറ്റുവേലക്കടവിലാണ് സംഭവം ഉണ്ടായത് . കടവിലെ കടത്തുവള്ളക്കാരൻ കാറിൻ്റെ ഡോർ തുറന്ന് യാത്രക്കാരനെ രക്ഷപ്പെടുത്തി. വടയാർ മുട്ടുങ്കൽ സ്വദേശിയായ യുവാവാണ് മദ്യലഹരിയിൽ അപകടകരമാകും വിധം വാഗണർ കാർ മൂവാറ്റുപുഴയാറിലേക്ക് ഓടിച്ചിറക്കിയത്.കടത്ത് കാരൻ എത്തി ഇയാളെ രക്ഷപ്പെടുത്തിയ ഉടൻ കാർ പുഴയിലേക്ക് താഴ്ന്ന് പോകുകയായിരുന്നു.തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയായിരുന്നു.