രാജമുടി.ഇടുക്കിയിൽ വീണ്ടും കപ്പതൊലി കഴിച്ച് ഒരു കുടുംബത്തിൻറെ ഉപജീവനമാർഗമായ മൂന്ന് പശുക്കൾ ചത്തു. ബാങ്ക് വായ്പ എടുത്തു ഇടുക്കി രാജമുടി സ്വദേശി ജോസഫ് തോമസ് വാങ്ങിയ പശുക്കളാണ് കഴിഞ്ഞ ദിവസം ചത്തത്.
ദിവസേന 90 ലിറ്റർ പാൽ അളന്നിരുന്ന എച്ച് എഫ്, ജേഴ്സി ഇനത്തിൽപ്പെട്ട ജോസഫിന്റെ മൂന്ന് പശുക്കളാണ് കഴിഞ്ഞദിവസം ചത്തു വീണത്. ഒരു പശു ഇപ്പോഴും അവശനിലയിലാണ്. വേനൽ കടുത്തതോടെ പുല്ലിന്റെ ലഭ്യത കുറഞ്ഞു. വൈക്കോലിന് ഉയർന്ന വിലയും. ഇതിനിടയിലും ഉപജീവനമാർഗ്ഗമായ പശുക്കളെ പൊന്നുപോലെ ജോസഫും കുടുംബവും നോക്കിയിരുന്നു. ജോസഫിന്റെ ഇളയ മകൻ എബിൻ കഴിഞ്ഞദിവസം അബദ്ധത്തിലാണ് പശുക്കൾക്ക് കപ്പ തൊലി നൽകിയത്.
പശുക്കൾ ചത്തതോടെ മക്കളുടെ പഠനവും, വായ്പാ തിരിച്ചടവും ഇനി എങ്ങനെ നടക്കുമെന്നാണ് ആശങ്കപുതിയ വീട് നിർമ്മാണത്തിനിടെ സാമ്പത്തിക പ്രതിസന്ധിയുണ്ടായതിനാൽ പശുക്കളുടെ ഇൻഷുറൻസ് പുതുക്കിയിരുന്നില്ല. സർക്കാർ ഇടപെട്ട് സഹായിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
rep image