കോട്ടയം.നാല് വയസുകാരൻ സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി പദാർത്ഥത്തിൻ്റെ അംശം ഉണ്ടായിരുന്നതായി സംശയം . കോട്ടയം മണർകാട് ആണ് സംഭവം . ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് അങ്ങാടിവയൽ സ്വദേശികളുടെ മകനെ ആശുപത്രിയിൽ ചികിത്സ തേടി .
. വിദഗ്ധ പരിശോധനയിലാണ് ശരീരത്തിൽ ലഹരിപദാർത്ഥത്തിന്‍റെ അംശം കണ്ടെത്തിയത്. അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ ജില്ലാ പൊലീസ് മേധാവിക്കും കലക്ടർക്കും പരാതി നൽകി.
17ാം തിയതി സ്കൂളിൽ വെച്ചാണ് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. വീട്ടിലെത്തിയപ്പോൾ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. ഇതോടെ വടവാതൂരിലെ ആശുപത്രിയിലും അവിടെ നിന്ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ അശുപത്രിയിലേക്ക് മാറ്റി. രക്തസമ്മർദ്ദം കൂടിയതോടെ നാലു വയസ്സുകാരൻ അബോധാവസ്ഥയിലായി. പിന്നാലെ
കുട്ടി ചോക്ലേറ്റ് കഴിച്ചിരുന്നതായി സ്കൂൾ അധികൃതർ അറിയിച്ചതോടെയാണ് രക്ഷിതാക്കൾക്ക് സംശയം തോന്നിയത്. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വിശദ പരിശോധനയ്ക്കായി കൊണ്ടുപോയി .പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ ബെൻസോഡയാസിപെൻസിന്റെ സാന്നിധ്യം കണ്ടെത്തിയത്
ചോക്ലേറ്റ് എങ്ങനെ ക്ലാസ് റൂമിൽ എത്തിയെന്ന് ആർക്കും അറിയില്ല. ക്ലാസിലിരുന്ന് ലഭിച്ചു ചോക്ലേറ്റ് എന്നാണ് കുട്ടി പറയുന്നത്.
ബൈറ്റ് – കുട്ടി
കുട്ടിക്ക് സ്കൂളിൽനിന്ന് ചോക്ലേറ്റ് നൽകിയിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. ഉറക്കമില്ലായ്മയുൾപ്പടെയുള്ള രോഗാവസ്ഥയ്ക്ക് നൽകുന്ന മരുന്നാണ് കുട്ടിയുടെ ഉള്ളിൽ കണ്ടെത്തിയത്. ചിലർ ലഹരിക്കായും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിയെ തുടർന്ന് ജില്ലാ കലക്ടറും ഇടപെട്ടു. ചോക്ലേറ്റിൽ നിന്നു തന്നെയാണോ കുട്ടിയുടെ ശരീരത്തിൽ ലഹരി എത്തിയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.