തിരുവനന്തപുരം. വിരട്ടൽ ഫലം കണ്ടെന്ന് അധികൃതർ,
ഹെൽത്ത് വോളൻ്റിയർ മാരെ നിയമിക്കാനുള്ള ആരോഗ്യ വകുപ്പ് ഉത്തരവിന് പിന്നാലെ കൂടുതൽ ആശമാർ ഡ്യൂട്ടിയ്ക്ക് എത്തി. ഇന്ന് 525 ആശമാര്‍ സമരത്തില്‍ നിന്നും പിന്മാറി തിരികെ റിപ്പോര്‍ട്ട് ചെയ്തതായി എന്‍.എച്ച്.എം അറിയിച്ചു.. ഇന്ന് ഡ്യൂട്ടിയ്ക്ക് എത്താത്തത് 5 ശതമാനം ആശമാർ മാത്രമെന്നും എൻ.എച്ച്.എം അറിയിച്ചു.. ഡ്യൂട്ടിയ്ക്ക് എത്താത്തവർക്ക് പകരം ഹെൽത്ത് വോളൻ്റിയർമാരെ നിയമിക്കാൻ ഇന്നലെ നാഷ്ണൽ ഹെൽത്ത് മിഷൻ ഉത്തരവ് ഇട്ടിരുന്നു.. ഇതിന് പിന്നാലെയാണ് കൂടുതൽ പേര് ഡ്യൂട്ടിയ്ക്ക് എത്തിയത്..