പാതിരാത്രിയിൽ’ആശ’ മാരെ മഴയിൽ കുളിപ്പിച്ച് പോലീസ്, ടാർപോളിൻ അഴിച്ച് മാറ്റിയും സമരം പൊളിക്കാൻ സർക്കാർ

Advertisement

തിരുവനന്തപുരം:സെക്രട്ടറിയറ്റിന് മുന്നിൽ ആശാ വർക്കർമാരെ മഴയത്ത് കിടത്തി പോലീസ്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മഴ പെയതതിനെ തുടർന്ന് സമരം നടത്തുന്ന ആശ മർ കെട്ടിയ ടാർപോളിൻ പോലീസ് അഴിച്ചു മാറ്റി.ഇതോടെ രാത്രിയിൽ മഴ നനഞ്ഞാണ് സമരക്കാർ ഇരുന്നത്. സമരം തുടങ്ങിയ നാൾ മുതൽ ഇത് പൊളിക്കാൻ സർക്കാർ ശ്രമം തുടരുന്നതിനിടെയാണ് പോലീസ് വക ക്രൂരതയും അരങ്ങേറിയത്. സ്സെക്രട്ടറിയേറ്റിന് മുന്നിൽ പന്തൽ കെട്ടാൻ പാടില്ലന്ന് പറഞ്ഞാണ് ടാർപോളിൻ പോലീസ് നീക്കം ചെയ്തത്.
ഓണറേറിയം വർദ്ധനവും വിരമിക്കൽ ആനുകൂല്യവും ആവശ്യപ്പെട്ട് ആശാ വർക്കർമാർ സെക്രട്ടറിയറ്റ് പടിക്കൽ നടത്തുന്ന രാപകൽ സമരം ഇന്ന് 21-ാം ദിവസത്തിലേക്ക് കടക്കുകയാണ് .നാളെ നിയമസഭാ മർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here