തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി അഫാൻ. ബന്ധുക്കളായ രണ്ടുപേരെ കൂടി കൊല്ലാൻ താൻ പദ്ധതിയിട്ടിരുന്നുവെന്ന് അഫാൻ പൊലീസിന് മൊഴി നൽകി. അമ്മയുടെ തട്ടത്തുമലയിലെ രണ്ടു ബന്ധുക്കളെയാണ് കൊല്ലാൻ തീരുമാനിച്ചതെന്നാണ് അഫാന്‍റെ വെളിപ്പെടുത്തൽ. പണം നൽകാത്തതിനാൽ അവര്‍ മോശമായി സംസാരിച്ചിരുന്നുവെന്ന് അഫാൻ പൊലീസിനോട് പറഞ്ഞു. സഹോദരനെ കൊന്നശേഷം പിന്നീട് വിഷം കഴിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അഫാൻ പറഞ്ഞു. അതേസമയം, കൂട്ടക്കൊലയിൽ വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ അഫാന്‍റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.