ചണ്ഡീഗഡ്. ഹരിയാന യിൽ കോണ്ഗ്രസ് പ്രവർത്തകയുടെ മൃതദേഹം സൂട്ട്കേസിൽ ഉപേക്ഷിച്ച നിലയിൽ.റോഹ്ത്തകിലെ സാമ്പ്ല ബസ് സ്റ്റാൻഡിനു സമീപം ദേശീയ പാത ഒരത്താണ് മൃതദേഹം കണ്ടെത്തിയത്. ഹിമാനി നർവാൾ എന്ന 22 കാരിയാണ് മരിച്ചത്.
ഹരിയാനയിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്നു ഹിമാനി. ദുപ്പട്ട ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി സംശയം. ഉന്നത തല അന്വേഷണം വേണമെന്ന് കോണ്ഗ്രസ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.