പാലക്കാട് .തീരാത്ത ജാതിഭ്രഷ്ടിന്‍റെ കഥവരുന്നത് പാലക്കാടുനിന്ന്. അച്ഛൻറെ മരണാനന്തര ചടങ്ങുകളിൽ നിന്നും മകളെ പ്രാദേശിക സാമുദായിക നേതാക്കൾ ഇറക്കിവിട്ടുന്നു പരാതി. സംഭവം പട്ടഞ്ചേരി നാവുക്കോട്
80 കാരനായ അച്ഛൻറെ മൃതദേഹം സംസ്കരിക്കുന്നതിന് മുൻപുള്ള ചടങ്ങുകൾക്കാണ് മകളെ ഇറക്കിവിട്ടത്. മകൾ മൃതദേഹത്തിന് അരികിൽ ഇരുന്നാൽ ചടങ്ങ് ചെയ്യില്ലെന്ന് പ്രാദേശിക സമുദായകർക്ക് പറഞ്ഞെന്ന് ബന്ധുക്കൾ. സമുദായിക നേതാക്കളുടെ കടുംപിടുത്തത്തിന് മുന്നിൽ വഴങ്ങുകയായിരുന്നുവെന്ന് സഹോദരൻ. മകൾ മൃതദേഹത്തിന് അരികിൽ നിന്ന് പോയതിനുശേഷം ആണ് ചടങ്ങ് ചെയ്തത്. അന്ത്യകർമ്മങ്ങൾ പോലും ചെയ്യാൻ അവസരം നിഷേധിച്ചു എന്ന് ഭ്രഷ്ടിന് ഇരയായ ലീല. ലീലയുടെ ഭർത്താവുമായി പ്രാദേശിക സാമുദായിക നേതൃത്വത്തിന് പ്രശ്നങ്ങൾ ഉണ്ടായിരുന്നു
തങ്ങൾ ആരെയും ഇറക്കി വിട്ടിട്ടില്ലെന്ന് സാമുദായിക നേതാക്കളുടെ വിശദീകരണം. സംഭവത്തിൽ സാമൂഹ്യപ്രവർത്തകർ പോലീസിൽ പരാതി നൽകി