കൊച്ചി: കേരളത്തില്‍ താന്‍ ഉള്‍പ്പെടെ ഒരു നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുന്‍ഗണന മുഖ്യമന്ത്രി ആകുന്നതിനാണെങ്കില്‍ യു.ഡി.എഫ്. തിരിച്ചുവരില്ലെന്നും അദ്ദേഹം പറഞ്ഞു.
‘യു.ഡി.എഫിനെ നൂറു സീറ്റിലധികം ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിക്കുക എന്നതാണ് ചെയര്‍മാന്‍ എന്ന നിലയില്‍ മുന്‍ഗണന. അതു സഹപ്രവര്‍ത്തകരെയും നേതാക്കളെയും കൂട്ടി യോജിപ്പിച്ച് നിര്‍വഹിക്കും. അതുകൊണ്ടുതന്നെ ഒരു ചര്‍ച്ചയിലും മാധ്യമങ്ങള്‍ എന്റെ പേരു ചേര്‍ക്കരുത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതു ഹൈക്കമാന്‍ഡാണ്. അതിനു ചില രീതികളുണ്ട്. കേരളത്തിലെ ചില മാധ്യമങ്ങള്‍ സി.പി.എമ്മിന്റെ ഭാഷ്യം വില്‍ക്കുന്നുണ്ട്. അതാണ് കോണ്‍ഗ്രസിനെതിരായ വാര്‍ത്തകളായി പുറത്തുവരുന്നതെന്നും സതീശന്‍ പറഞ്ഞു.