സഹപാഠികൾ തമ്മിലുള്ള സംഘർഷത്തിൽ വിദ്യാർത്ഥിയുടെ മൂക്കിൻറെ പാലം തകർന്ന സംഭവം,ഇരുപതുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തി

Advertisement

ഒറ്റപ്പാലം. സഹപാഠികൾ തമ്മിലുള്ള സംഘർഷത്തിൽ വിദ്യാർത്ഥിയുടെ മൂക്കിൻറെ പാലം തകർന്ന സംഭവം,ഇരുപതുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തി. പാലപ്പുറം സ്വദേശി കിഷോറിനെ അറസ്റ്റ് ചെയ്തു ഒറ്റപ്പാലം പോലീസ് ജാമ്യത്തിൽ വിട്ടു. ആയുധം ഉപയോഗിച്ചുള്ള മർദ്ദനമെന്ന സംശയത്തിലാണ് കുടുംബം. മർദ്ദനം കൈകൊണ്ടു മാത്രമാകാൻ സാധ്യതയില്ല

മൂക്കിൽ എന്തോ തറച്ചതുപോലെ തോന്നി എന്നാണ് മകൻ പറയുന്നത് എന്ന് രക്ഷിതാക്കള്‍ പറയുന്നു. കണ്ണിന്റെയും മൂക്കിന്റെയും ഇടയിൽ രണ്ടര സെൻറീമീറ്റർ ആഴത്തിലുള്ള മുറിവാണ് ഉണ്ടായത്. കയ്യിൽ ഒളിപ്പിച്ചുവെക്കാൻ കഴിയുന്ന തരത്തിലുള്ള ഏതെങ്കിലും ആയുധമുണ്ടോ എന്ന് സംശയമുണ്ട്. വെറും ഒരു കൈ കൊണ്ട് ഇടിച്ചാൽ വരുന്ന മുറിവല്ല അത് . ഇടിയുടെ ആഘാതത്തിൽ മൂക്ക് വലതുവശത്തേക്ക് തെന്നി നീങ്ങിയിട്ടുണ്ട്.

കിഷോറിന്റെയും നെഞ്ചിൽ പരുക്കെന്ന് മെഡിക്കൽ രേഖകൾ. മകന് നെഞ്ചിൽ പരിക്കുണ്ടെന്ന് കിഷോറിൻ്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടികൾ തമ്മിൽ മുൻപ് ഐടിഐയിൽ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് പ്രിൻസിപ്പാൾ രാജേഷ് മേനോൻകൈകൊണ്ട് ഇടിച്ചത് തന്നെയാണോ സാജന്റെ മൂക്കിന് പരുക്കേൽക്കാൻ കാരണമായതെന്ന് അറിയില്ല

സാജനും കിഷോറും നല്ല സുഹൃത്തുക്കൾ എന്നും തുടർന്നും ഇവിടെത്തന്നെ പഠിക്കണമെന്ന് രക്ഷിതാക്കളോട് പറഞ്ഞു എന്നും പ്രിൻസിപ്പാൾ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here