മാവൂർ .വാഹന അപകടം യുവാവ് മരിച്ചു. കുന്ദമംഗലം പത്താംമൈലിലുണ്ടായവാഹനാപകടത്തിൽ മാവൂർ സ്വദേശിയായ യുവാവ് മരിച്ചു. മാവൂർ കണ്ണിപറമ്പ് മുല്ലപ്പള്ളി മേത്തൽ പുളിയങ്ങൽ അജയ് (23)ആണ് മരിച്ചത്. പത്താം മൈലിന് സമീപം പൊയിൽ താഴം ഭഗവതി കാവിൽ ഉത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം സംഭവിച്ചത്
പത്താംമൈൽ ജംഗ്ഷനിൽ വച്ച് ഇവർ സഞ്ചരിച്ച സ്കൂട്ടറുമായി ഇതു വഴിവന്ന മിനി പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അജയ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന സഹോദരൻ അക്ഷക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. അജയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സാരമായി പരിക്കേറ്റ അക്ഷയ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.