മലപ്പുറം. ചികിത്സയ്ക്കായി മൂന്ന് കോടിയിലധികം രൂപ പിരിച്ചു നൽകിയ ചാരിറ്റി പ്രവർത്തകന് രോഗിയുടെ കുടും ഒരു സമ്മാനം നല്‍കി. അത് എത്തിയത് വന്‍ വിവാദം. കുടുംബം വക സമ്മാനം ഒരു ഇന്നോവ കാർ ആയിരുന്നു. സോഷ്യൽ മീഡിയ ചാരിറ്റി പ്രവർത്തകൻ ഷമീർ കുന്നമംഗലത്തിനാണ് കൊണ്ടോട്ടി യിലെ കുടുംബം കാർ സമ്മാനിച്ചത്. സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നതോടെ ഷമീർ ലഭിച്ച ഇന്നോവ ക്രിസ്റ്റ തിരിച്ചുനൽകി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊണ്ടോട്ടി മുണ്ടക്കുളത്ത് വച്ച് ഷാമിൽ മോൻ ചികിത്സാസഹായ സമിതിയുടെ കണക്ക് അവതരണവും ഷമീർ കുന്നമംഗലത്തിന് യാത്രയയപ്പ് ചടങ്ങും നടന്നത്. ടിവി ഇബ്രാഹിം എംഎൽഎയും പങ്കെടുത്തു. പരിപാടിയിൽ വെച്ച് കുടുംബം സെക്കൻഡ് ഹാൻഡ് ഇന്നോവ ക്രിസ്റ്റ കാർ ഷമീർ കുന്നമംഗലത്തിന് സമ്മാനമായി നൽകി. നിലവിൽ ഉപയോഗിച്ചുകൊണ്ടിരുന്ന കാർ ഷമീർ തിരിച്ചും കൈമാറി. ഇതാണ് വിവാദത്തിൽ ആയത്. അപൂർവ രോഗവുമായി ബുദ്ധിമുട്ടുന്ന ഷിമിലിന്റെ ചികിത്സയ്ക്കായാണ് പണപ്പിരിവ് ആരംഭിച്ചത്. 33 ദിവസം കൊണ്ട് മൂന്ന് കോടിയിലേറെ രൂപ പിരിച്ചെടുത്തു. ഈ തുകയിൽ നിന്ന് എടുത്താണോ കാറിനു പണം ചിലവഴിച്ചത് എന്ന ചോദ്യവും വിമർശനവുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്. എന്നാൽ പിരിച്ച തുകയിൽ നിന്ന് കാറിനു വേണ്ടി പണം എടുത്തിട്ടില്ല എന്നും ഒരു സ്നേഹ സമ്മാനം എന്ന നിലയിൽ കുടുംബത്തിലെ അകന്ന ബന്ധുക്കൾ ചേർന്ന് നൽകിയതെന്നുമാണ് പറയുന്നത്
വിവാദമായതോടെ ഷമീർ കുന്നമംഗലം കാർ തിരിച്ചു നൽകി. മറ്റൊരു പ്രമുഖ ചാരിറ്റി പ്രവർത്തകനാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് പിന്നിലെന്നാണ് ഷമീർ ആരോപിക്കുന്നത്.