തിരുവല്ല. ശ്രീവല്ലഭ ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്നു പേർക്ക് പരിക്ക്.ശീവേലി നടക്കുന്നതിനിടെ ഒരു ആന മറ്റൊരു ആനയെ കുത്തി പരിക്കേൽപ്പിച്ചു.ഇടഞ്ഞ ആന ഉത്സവത്തിന്റെ ഭാഗമായി കലാപരിപാടി നടക്കുന്ന ഭാഗത്തേക്ക് ഓടിക്കയറുകയായിരുന്നു.ആന വരുന്നത് കണ്ടു ഓടുന്നതിനിടെയാണ് മറിഞ്ഞുവീണാണ് മൂന്നുപേർക്ക് പരിക്കേറ്റത്.