തിരുവനന്തപുരം:
2025 എസ്എസ്എൽസി രണ്ടാം വർഷ ഹയർസെക്കണ്ടറി,വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾ ഇന്ന് തുടങ്ങും. മാർച്ച് 26 ന് അവസാനിക്കും. അവസാനത്തെ പ്ലസ് വൺ, പ്ലസ്ടു പരീക്ഷ ഒഴികെയുള്ളതെല്ലാം ഉച്ചയ്ക്ക് 1.30 മുതലാണ് തുടങ്ങുക. ഇത്തവണ പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർഥികൾക്കും പൊതു വിദ്യാഭ്യാസം തെഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിജയാശംസകൾ നേർന്നു. ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണമെന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ സംസ്ഥാനത്ത് 2964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ്മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുന്നത്. കൂടാതെ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. ഇത്തവണ ഗൾഫ് മേഖലയിൽ 682 കുട്ടികളും, ലക്ഷദ്വീപ് മേഖലയിൽ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഇവർക്ക് പുറമേ ഓൾഡ് സ്കീമിൽ 8 കുട്ടികളും പരീക്ഷ എഴുതും. അതേസമയം മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത്, കൂടാതെ സംസ്ഥാനത്ത് 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി ഉത്തരക്കടലാസ്സുകളുടെ മൂല്യനിർണ്ണയം അടുത്ത മാസം 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായാണ് നടത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. ആദ്യഘട്ടം ഏപ്രിൽ 3-ാം തീയതി ആരംഭിച്ച് ഏപ്രിൽ 11-ാം തീയതി അവസാനിക്കും. രണ്ടാംഘട്ടം ഏപ്രിൽ21-ാം തീയതി ആരംഭിച്ച് ഏപ്രിൽ 26-ാം തീയതി അവസാനിക്കുന്ന രീതിയിലാണ് തീരുമാനിച്ചത്.
Home News Breaking News എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് തുടക്കം; ഇത്തവണ പരീക്ഷയെഴുതുന്നത് 4.25 ലക്ഷം വിദ്യാർത്ഥികൾ