താമരശ്ശേരി ഷഹബാസ് വധ കേസ് പ്രതികളുടെ പരീക്ഷാകേന്ദ്രം വീണ്ടും മാറ്റി, എം എസ് എഫ് പ്രവർത്തകർ പരീക്ഷ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി

Advertisement

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് നടത്തിയ ഏറ്റുമുട്ടലിൽ സംഭവത്തിൽ എളേറ്റിൽ എം.ജെ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ്(15) മരിച്ച സംഭവത്തിലെ പ്രതികളായ 5 വിദ്യാർത്ഥികളുടെ എസ് എസ് എൽ സി പരീക്ഷാകേന്ദ്രം വീണ്ടും മാറ്റി.വെള്ളിമാട്കുന്ന് എൻജിഒ ക്വോർട്ടേഴ്സ് സ്കൂളിൽ നിന്ന് വെള്ളിമാട്കുന്ന് ജുവനൈൽ ജസ്റ്റീസ് ഹോമിൽ തന്നെ പരീക്ഷ എഴുതും.സംഘർഷ സാധ്യത കണക്കിലെടുത്താണ് പരീക്ഷാകേന്ദ്രം മാറ്റിയത്.
ജുവനൈൽ ജസ്റ്റീസ് ഹോമിലേക്ക് എം എസ് എഫ് പ്രവർത്തകർ രാവിലെ മാർച്ച് നടത്തി.പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തത് അല്പസമയം സംഘർഷം ഉണ്ടായി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here