താമരശ്ശേരി: ഷഹബാസ് മർദനമേറ്റു മരിച്ച സംഭവത്തിൽ പ്രതികളായ അഞ്ച് വിദ്യാർഥികൾ ഇന്നു പൊലീസ് സംരക്ഷണത്തിൽ പത്താം ക്ലാസ് പരീക്ഷ എഴുതുന്നതിനെതിരെ പ്രതിഷേധം. വെള്ളിമാടുകുന്നിൽ ജുവനൈൽ ഹോമിനു മുന്നിലാണു വിവിധ സംഘടനകൾ പ്രതിഷേധിക്കുന്നത്. യൂത്ത് കോൺഗ്രസ്, കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുണ്ട്.
ജുവനൈൽ ഹോമിനു മുന്നിൽ കനത്ത പൊലീസ് സുരക്ഷ ഒരുക്കി. സംഘർഷസാധ്യതയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്ന്, പ്രതികളുടെ പരീക്ഷാകേന്ദ്രം വെള്ളിമാടുകുന്നിലെ സ്കൂളിലേക്കു മാറ്റിയിരുന്നു. റൂറൽ എസ്പി കെ.ഇ.ബൈജുവാണു സംഘർഷസാധ്യതയുണ്ടെന്നു റിപ്പോർട്ട് നൽകിയത്. ഇവരെ പരീക്ഷ എഴുതിക്കുന്നതിൽ എതിർപ്പുമായി വിവിധ വിദ്യാർഥി–യുവജന സംഘടനകളും നാട്ടുകാരും രംഗത്തെത്തിയിരുന്നു.