പെണ്‍സുഹൃത്തിനെപ്പറ്റി മോശം പരാമര്‍ശം; പതിനാറുകാരന് സമപ്രായക്കാരുടെ വിചാരണ, മർദനം

Advertisement

വിതുര (തിരുവനന്തപുരം): കൂട്ടുകാരിയെക്കുറിച്ചു മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് വാഴത്തോട്ടത്തിൽ വിളിച്ചുവരുത്തി പതിനാറുകാരനെ സമപ്രായക്കാർ വിചാരണ നടത്തി മർദിച്ചു. പുറത്തു പറയാതിരിക്കാൻ പതിനാറുകാരനെയും അനുജനെയും ഭീഷണിപ്പെടുത്തി. തൊളിക്കോട് പനയ്ക്കോട് മേഖലയിലാണ് സംഭവം. മർദനമേറ്റ കുട്ടിയുടെ രക്ഷാകർത്താക്കൾ പരാതി നൽകിയതിനെ തുടർന്ന് മൂന്ന് പേരെ പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. ഇവരെ കെയർ ഹോമിലേക്ക് മാറ്റും.

കഴിഞ്ഞ മാസം 16നു നടന്ന സംഭവത്തിന്റെ വിഡിയോ പതിനാറുകാരന്റെ അമ്മ കണ്ടതോടെയാണ് വിവരം പുറത്തുവന്നത്. തുടർന്ന് ആര്യനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ വർഷം എസ്എസ്എൽസി പഠനം പൂർത്തിയാക്കിയവരാണ് മർദനമേറ്റ പതിനാറുകാരനും മർദിച്ചവരിൽ രണ്ടു പേരും. മൂന്നാമത്തെയാൾ പ്ലസ് വൺ വിദ്യാർഥിയാണ്. പതിനാറുകാരനോട് കാര്യങ്ങൾ ചോദിക്കുന്നതിനിടെ മൂന്നു പേരിൽ ഒരാൾ മുഖത്ത് അടിക്കുന്നത് ദൃശ്യത്തിലുണ്ട്.

നിലത്തു വീണതിനെത്തുടർന്നു, പിന്നാലെ വന്നയാൾ പുറത്ത് കയറിയിരുന്ന് മുഖത്ത് മർദിച്ചു. ഇതിനിടെ നിലവിളിച്ച കുട്ടിയെ ആക്രമിക്കാനും ആക്രോശിക്കുന്നുണ്ട്. സംഭവം പുറത്തുപറയരുതെന്ന് ഇരുവരെയും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here