വാർത്താനോട്ടം

Advertisement

2025 മാർച്ച് 03 തിങ്കൾ

BREAKING NEWS

👉താമരശ്ശേരി ഷഹബാസ് വധ കേസ് പ്രതികളുടെ പരീക്ഷാകേന്ദ്രം വീണ്ടും മാറ്റി

👉 വെള്ളിമാട്കുന്ന് ജുവനൈൽ ജസ്റ്റീസ് ഹോമിലാണ് പ്രതികളായ 5 പേരും എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്.

👉എം എസ് എഫ്, കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരീക്ഷ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തിയത് സംഘർഷത്തിനിടയാക്കി.

👉പത്തനംതിട്ട കലഞ്ഞൂരില്‍ ഭാര്യയെയും ഒപ്പമുണ്ടായിരുന്ന സുഹ്യത്തിനെയും യുവാവ് വെട്ടിക്കൊന്നു.

👉 പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തില്‍ വൈഷ്ണവിയേയും (28) ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പാടം വിഷ്ണു ഭവനില്‍ വിഷ്ണുവിനെയുമാണ് (30) വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജു വെട്ടിക്കൊലപ്പെടുത്തിയത്.

👉വിഷ്ണുവിന്റെ വാടക വീടിന്റെ മുന്നിലിട്ടാണ് രണ്ട് പേരെയും ബൈജു ആക്രമിച്ചത്.

👉 സംസ്ഥാനത്ത് എസ് എസ് എല്‍ സി, രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും.

👉 സംസ്ഥാനത്തൊ
ട്ടാകെ 2964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ത്ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നുണ്ട്. മാര്‍ച്ച് 26-നാണ് പരീക്ഷകള്‍ അവസാനിക്കുക.

🌴കേരളീയം🌴

🙏 തിരുവനന്തപുരം ജില്ലയില്‍ കനത്ത വേനല്‍ മഴ. അരുവിക്കര ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടര്‍ന്നതിനാല്‍ ഉച്ചകഴിഞ്ഞു 3.30ന് ഒന്നു മുതല്‍ അഞ്ച് വരെയുള്ള ഷട്ടറുകള്‍ 10 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി. ഡാമിന്റെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു.

🙏 മാര്‍ച്ച് മാസം വൈദ്യുതി ബില്‍ വീണ്ടും കുറയുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്ധന സര്‍ചാര്‍ജിന്റെ നിരക്ക് കുറയുന്നതിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് ബില്ലില്‍ ആശ്വാസം ലഭിക്കുകയെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. പ്രതിമാസം ബില്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഓരോ യൂണിറ്റിനും ഇന്ധന സര്‍ചാര്‍ജ് 6 പൈസയും രണ്ടുമാസത്തിലൊരിക്കല്‍ ബില്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് 8 പൈസയുമായിരിക്കും മാര്‍ച്ച് മാസത്തിലെ ഇന്ധന സര്‍ചാര്‍ജ്.

🙏 കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട തിരൂര്‍ സതീശന്റ വെളിപ്പെടുത്തലില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം ഇഡിക്കും ഇന്‍കം ടാക്സിനും തെരഞ്ഞെടുപ്പ് കമ്മീഷനും കത്ത് നല്‍കി. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി രാജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇഡി അടക്കമുള്ള ഏജന്‍സികള്‍ക്ക് കത്ത് നല്‍കിയത്.

🙏 കോഴിക്കോട് താമരശ്ശേരിയില്‍ കൊല്ലപ്പെട്ട പത്താം കാസ് വിദ്യാര്‍ത്ഥിയായ ഷഹബാസിനെ മര്‍ദിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് പൊലീസ് കണ്ടെടുത്തു. പ്രതികളുടെ വീട്ടില്‍ ഇന്ന് നടത്തിയ റെയ്ഡിലാണ് ഷഹബാസിനെ മര്‍ദിക്കാന്‍ ഉപയോഗിച്ച ആയുധം ലഭിച്ചത്.

🙏താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയുടെ പിതാവിന് ക്വട്ടേഷന്‍ രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന് വിവരം. പ്രധാന പ്രതിയുടെ പിതാവ് ടിപി വധക്കേസ് പ്രതി ടികെ രജീഷിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

🙏തിരുവനന്തപുരം വിതുരയില്‍ പെണ്‍കുട്ടിയോട് മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് പതിനാറുകാരന് സമപ്രായക്കാരുടെ ക്രൂര മര്‍ദ്ദനം. കഴിഞ്ഞ മാസം 16ന് തൊളിക്കോട് പനയ്ക്കോട് മേഖലയിലാണ് സംഭവം.

🙏എറണാകുളം കാക്കനാട് തെങ്ങോട് സര്‍ക്കാര്‍ സ്‌കൂളിലെ പത്താംക്ലാസുകാരിക്കുനേരെ നായ്ക്കുരുണയെറിഞ്ഞ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ജുവനൈല്‍ നിയമപ്രകാരം സഹപാഠികളായ 5 വിദ്യാര്‍ഥിനികള്‍ക്കെതിരെയും ബിഎന്‍എസ് നിയമ പ്രകാരം സ്‌കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരെയുമാണ് കേസ്.

🙏 കേസ് അന്വേഷണത്തിന്റെ പേരില്‍ ഫോണില്‍ വിളിച്ച് അതിജീവിതയുടെ വ്യക്തിപരമായ കാര്യങ്ങള്‍ ചോദിച്ചറിയുകയും ഭീഷണിപ്പെടുത്തുകയുംചെയ്ത പോലീസുകാരന് സസ്പെന്‍ഷന്‍.

🙏 വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കാസര്‍കോട് നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖിനെതിരെയാണ് കേസെടുത്തത്.

🙏കായംകുളം പുതുപ്പള്ളിയില്‍ തൊണ്ടയില്‍ മീന്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. തയ്യില്‍ തറയില്‍ അജയന്‍-സന്ധ്യ ദമ്പതികളുടെ മകനായ ആദര്‍ശ്(26) ആണ് മരിച്ചത്. കരട്ടി എന്ന മത്സ്യമാണ് വായില്‍ കുടുങ്ങിയത്.

🙏കണ്ണൂരില്‍ കാട്ടുപന്നി ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു. കണ്ണൂര്‍ മൊകേരിയിലെ ശ്രീധരന്‍ (75) ആണ് മരിച്ചത്. ഇന്നലെ രാവിലെ കൃഷിയിടത്തില്‍ പോയപ്പോഴായിരുന്നു കാട്ടുപന്നി ആക്രമണം. രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം.

🙏 കൊല്ലം കാട്ടുപന്നിയുടെ ആക്രമണത്തില്‍ എഴുപതുകാരന്റെ കാലൊടിഞ്ഞു. കൊല്ലം ആനയടി സ്വദേശി ഡാനിയേലിനെയാണ് (70) കാട്ടുപന്നി ആക്രമിച്ചത്. പശുവിന് തീറ്റയെടുക്കാന്‍ ഡാനിയേല്‍ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

🇳🇪 ദേശീയം 🇳🇪

🙏ആശാ വര്‍ക്കര്‍മാര്‍ക്ക് ഗ്രാറ്റിവിറ്റി പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമായി ആന്ധ്രാ പ്രദേശ്. മുപ്പത് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ആശമാര്‍ക്ക് ഒന്നരലക്ഷം രൂപയാണ് ഗ്രാറ്റിവിറ്റി നല്‍കുക. ഇതോടൊപ്പം ആശമാര്‍ക്ക് 180 ദിവസം മെറ്റേണിറ്റി ലീവും പ്രഖ്യാപിച്ചിട്ടുണ്ട്.

🙏 ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സ്യൂട്ട് കേസില്‍ കണ്ടെത്തി. റോഹ്തക് ജില്ലയിലെ ബസ് സ്റ്റാന്‍ഡിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. യൂത്ത് കോണ്‍ഗ്രസ് റോഹ്തക് ജില്ല വൈസ് പ്രസിഡന്റായ 22 കാരി ഹിമാനി നര്‍വാളാണ് കൊല്ലപ്പെട്ടത്.

🙏രണ്ട് വോട്ടര്‍മാര്‍ക്ക് ഒരേ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ വന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

🙏 ഉയര്‍ന്ന അളവില്‍ ബാക്ടീരിയ സാന്നിധ്യമുള്ളതിനാല്‍ ബിഹാറിലെ പല സ്ഥലങ്ങളിലും ഗംഗാ നദിയിലെ വെള്ളം കുളിക്കാന്‍ അനുയോജ്യമല്ലെന്ന് കണ്ടെത്തിയതായി 2024-25 ലെ ബീഹാര്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്.

🙏ഉത്തരാഖണ്ഡ് ഹിമപാതത്തില്‍ മരണം എട്ടായി. കാണാതായ അവസാന തൊഴിലാളിയുടെയും മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ കണ്ടെത്തി. തെര്‍മല്‍ ഇമേജ് ക്യാമറകളും പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെയും എത്തിച്ചായിരുന്നു തെരച്ചില്‍. മൂന്നാം ദിവസമാണ് രക്ഷാദൗത്യം അവസാനിപ്പിച്ചത്.

🙏 സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) ഡയറക്ടര്‍ബോര്‍ഡ് അംഗമായിരിക്കെ ഓഹരി വിപണി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ മുന്‍ മേധാവി മാധബി പുരി ബുച്ചിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ അഞ്ച് മുതിര്‍ന്ന ഉദ്യാഗസ്ഥര്‍ക്കെതിരേയും കേസെടുക്കാന്‍ മുംബൈ പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

🇦🇽 അന്തർദേശീയം 🇦🇺

🙏 പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ നൗഷേര ജില്ലയിലെ യൂണിവേഴ്സിറ്റി ഓഫ് ജിഹാദ് എന്നറിയപ്പെടുന്ന ഇസ്ലാമിക് മതപാഠശാലയുടെ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

🙏റമദാന്‍ പ്രമാണിച്ച് ഈ വര്‍ഷവും സൗദി അറേബ്യയിലെ തടവുകാര്‍ക്ക് പൊതുമാപ്പ്. സല്‍മാന്‍ രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മാപ്പ് നല്‍കാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമായി. പബ്ലിക് റൈറ്റ് പ്രകാരം ശിക്ഷിക്കപ്പെട്ട് കഴിയുന്നവരെയാണ് മാപ്പ് നല്‍കി മോചിപ്പിക്കാനും സ്വദേശങ്ങളിലേക്ക് തിരിച്ചയക്കാനുമുള്ള നടപടികള്‍ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചത്.

🙏റമദാനില്‍വിശ്വാസി
കളുടെ തിരക്ക് വര്‍ധിക്കുന്നത് പ്രമാണിച്ച് മക്കക്കും മദീനക്കുമിടയില്‍ സര്‍വിസ് നടത്തുന്ന ഹറമൈന്‍ എക്‌സ്പ്രസ് ട്രെയിനുകളിലെ സീറ്റ് വര്‍ധിപ്പിക്കുന്നതുള്‍പ്പടെയുള്ള റമദാനിലേക്കുള്ള പ്രവര്‍ത്തന തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയെന്ന് സൗദി അറേബ്യന്‍ റെയില്‍വേ അറിയിച്ചു.

🙏 അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള വിവാദ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബ്രിട്ടനിലെത്തിയ യുക്രൈന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്‌കിക്ക് വന്‍ സ്വീകരണമൊരുക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍. ഓവല്‍ ഓഫീസിലെ കൂടിക്കാഴ്ചക്കിടയില്‍ ട്രംപില്‍ നിന്ന് നേരിടേണ്ടിവന്നത് ആക്രോശമായിരുന്നെങ്കില്‍ ബ്രിട്ടനില്‍ സെലന്‍സ്‌കിയെ കാത്തിരുന്നത് പ്രധാനമന്ത്രി സ്റ്റാര്‍മറുടെ ആലിംഗനമായിരുന്നു.

🙏 ഗാസ മുനമ്പിലേക്കുള്ള സഹായങ്ങള്‍ എത്തിക്കുന്നത് തടഞ്ഞ് ഇസ്രയേല്‍. ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം അവസാനിച്ചതിനു പിന്നാലെയാണ് ഗാസയ്ക്കുള്ള സഹായങ്ങള്‍ ഇസ്രയേല്‍ തടഞ്ഞത്.

🙏 പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ആകാശ മധ്യത്തില്‍ എഞ്ചിന് തീപിടിച്ച ഫെഡ്എക്‌സ് കാര്‍ഗോ വിമാനം അടിയന്തരമായി ഇറക്കി. ന്യൂജേഴ്‌സിയിലെ നെവാര്‍ക്ക് ലിബര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ചിറകില്‍ തീജ്വാലകളുമായുള്ള വിമാനത്തിന്റെ ദൃശ്യം പുറത്തുവന്നു.

🏏🏏കായികം🏏🏏

🙏 രഞ്ജി ട്രോഫി കിരീടം വിദര്‍ഭയ്ക്ക്. കേരളത്തിനെതിരായ ഫൈനല്‍ സമനിലയില്‍ അവസാനിച്ചെങ്കിലും ആദ്യ ഇന്നിംഗ്സിലെ ലീഡിന്റെ മുന്‍തൂക്കത്തിലാണ് വിദര്‍ഭ കിരീടം നേടിയത്. വിദര്‍ഭയുടെ മൂന്നാം രഞ്ജി കിരീടമായിരുന്നു ഇത്.

🙏 രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് ചരിത്രത്തിലാദ്യമായി ഫൈനല്‍ മത്സരത്തിനര്‍ഹരായി റണ്ണര്‍ അപ്പായ കേരള ടീമിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വന്‍ സ്വീകരണം ഒരുക്കുന്നു. കേരള ടീം ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തും.

🙏 ചാമ്പ്യന്‍സ് ട്രോഫിയുടെ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ന്യൂസീലന്‍ഡിനെ 44 റണ്‍സിന് കീഴടക്കി ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ. നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here