കുമരകം. ഉത്സവങ്ങൾക്കിടെ ആനയിടഞ്ഞുണ്ടാകുന്ന അപകടങ്ങൾ വലിയ ആശങ്കയുണ്ടാക്കുന്നതിനിടെ മാതൃകാപരമായ ഒരു തീരുമാനത്തോടെ ഞെട്ടിച്ചിരിക്കയാണ് ഒരു ക്ഷേത്ര ഭരണ സമിതി.
ഈ ക്ഷേത്രത്തിൽ ഉത്സവത്തിന് ആനയെ വേണ്ടെന്ന് വെച്ചിരിക്കുകയാണ്
ഭരണ സമിതി.. അത് മാത്രമല്ല ആനയ്ക്കുള്ള പണം കൊണ്ട് ഭവനരഹിതർക്ക് വീട് വെച്ച് നല്കാനാണ്
ദേവസ്വം ഭാരവാഹികളുടെ തീരുമാനം. ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ കുമരകം ശ്രീകുമാരമംഗലം ക്ഷേത്രമാണ് ഈ വ്യത്യസ്ഥമായ
തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ഇത് ഉത്സവകാലമാണ്…ഉത്സവം വിപുലമായാണ് നടത്തുന്നത്.
എന്നാൽ എല്ലാ പൊലിമയും ഉണ്ടെങ്കിലും ഇത്തവണ ഉത്സവത്തിന് ആനകൾ ഉണ്ടാകില്ല…
ആനകളെ ഇനി മുതൽ ഉത്സവത്തിന് ഉപയോഗിക്കേണ്ടതില്ലെന്നാണ് ദേവസ്വത്തിന്റെ തീരുമാനം .
മണക്കുളങ്ങര ഉത്സവത്തിൽ ആന ഇടഞ്ഞ് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടത് പോലെയുള്ള സംഭവങ്ങൾ
ആവർത്തിക്കാതിരിക്കാനാണ് ഈ മുൻകരുതൽ.. അത് മാത്രമല്ല. ആനയ്ക്ക് വേണ്ടി നീക്കി വെക്കുന്ന തുക
കൊണ്ട് ഭവന രഹിതരായ ഒരു കുടുംബത്തിന് വീട് വെച്ച് നല്കാനും തീരുമാനിച്ചിട്ടുണ്ട്..
തങ്കരഥമുള്ള കേരളത്തിലെ ഏകക്ഷേത്രം ശ്രീകുമാരമംഗലം അതിനാൽ
ക്ഷേത്ര ചടങ്ങിന്റെ ഭാഗമായുള്ള എഴുന്നള്ളത്തിന് ആന അവിഭാജ്യ ഘടകമല്ലെന്നാണ്
ഭാരവാഹികൾ പറയുന്നത്. ആനയെ ഒഴിവാക്കിയത് മാത്രമല്ല. നേരത്തെ ഷർട്ട്
ധരിച്ച് ക്ഷേത്ര ദർശനം നടത്താമെന്നതും ഇവിടെ പ്രവർത്തികമാക്കിയിരുന്നു.
ആനയ്ക്ക് മാറ്റിവെക്കുന്ന പാട്ടതുക മാത്രം കൊണ്ട് വീട് നിർമ്മാണം നടത്താൻ സാധിക്കാത്തതിനാൽ
സന്മനസുകളുടെ സഹായവും തേടുന്നുണ്ട്. ആദ്യ സംഭാവനയായി ദേവസ്വം സെക്രട്ടറി 50000രൂപ നൽകി.
നാല് അംഗശാഖകളിൽ ഉൾപ്പെട്ട ഏറ്റവും നിർദ്ധനനായ ശാഖ അംഗത്തിന് ഒരു വീട് നല്ക്കുന്നതാണഅ പദ്ധതി
നറക്കെടുപ്പിലൂടെയാകും ഒരു കുടുംബത്തെ തിരഞ്ഞെടുക്കക.