കേരളത്തിലെ സിപിഎമ്മിൽ തലമുറമാറ്റത്തിന്‍റെ കാഹളമുയരുന്നു

Advertisement

കൊല്ലം. സംസ്ഥാന സമ്മേളനത്തോടെ കേരളത്തിലെ സി.പി.ഐ.എമ്മിൽ തലമുറമാറ്റത്തിന്‍റെ കാഹളമുയരുന്നു.
മുതിർന്ന നേതാക്കൾ കളമൊഴിയുന്ന സമ്മേളനത്തിൽ പുതിയ നേതൃനിര കടന്നുവരും.ഇതോടെ എറണാകുളം
സമ്മേളനത്തിൽ തുടങ്ങിവെച്ച മാറ്റം ഏതാണ്ട് പൂർണമാകും.മന്ത്രി എം ബി രാജേഷ്,കടകംപളളി സുരേന്ദ്രൻ
അടക്കമുളളവർ സംസ്ഥാനസെക്രട്ടേറിയേറ്റിലേക്കും പുതിയ 5 പുതിയ ജില്ലാ സെക്രട്ടറിമാരടക്കം
സംസ്ഥാന സമിതിയിലേക്കും എത്തിയേക്കും. കണ്ണൂരിൽ നിന്ന് പി.ജയരാജൻ സംസ്ഥാന
സെക്രട്ടേറിയേറ്റിലേക്ക് എത്തുമോ എന്നതാണ് പ്രധാന ചോദ്യം.

75 വയസ് പ്രായപരിധി ആദ്യമായി നടപ്പിലാക്കിയ എറണാകുളം സംസ്ഥാന സമ്മേളനത്തോടെയാണ് സി.പി.ഐ.എം
സംസ്ഥാന ഘടകത്തിൽ തലമുറ മാറ്റത്തിന് തുടക്കമായത്.സംസ്ഥാന സെക്രട്ടേറിയേറ്റിൽ നിന്ന് 3 പേരും സംസ്ഥാന സമിതിയിൽ നിന്ന് നാല് പേരും ഇത്തവണ പ്രായപരിധിയിൽ ഒഴിയുന്നുണ്ട്.ഇത് കൂടാതെ 3 നേതാക്കൾ മരിച്ച ഒഴിവുമുണ്ട്. ആരോഗ്യ
കാരണങ്ങളും പ്രവർത്തനവും വിലയിരുത്തി മൂന്നോ നാലോ പേരെ ഒഴിവാക്കാനും സാധ്യതയുണ്ട്.
അങ്ങനെ വരുമ്പോൾ കൊല്ലത്തും ഗണ്യമായ തോതിൽ പുതിയ നേതാക്കളുടെ കടന്നുവരവിന് കളമൊരുങ്ങും
എ.കെ.ബാലനും പി.കെ.ശ്രീമതിയും ആനാവൂർ നാഗപ്പനും ഒഴിയുമ്പോൾ സംസ്ഥാന സെക്രട്ടേറി
-യേറ്റിലേക്ക് കുറഞ്ഞത് 3പേരെങ്കിലും പുതുതായി എത്തും.മന്ത്രി എം.ബി.രാജേഷാണ് സെക്രട്ടേറിയേറ്റിലേക്ക്
പരിഗണിക്കുന്ന പ്രമുഖൻ.തിരുവനന്തപുരത്ത് നിന്ന് കടകംപളളി സുരേന്ദ്രനോ എം.വിജയകുമാറോ
ടി.എൻ.സീമയോ സെക്രട്ടേറിയേറ്റിലെത്താം. സാമൂഹിക ഘടകങ്ങൾ കടകംപളളിക്ക് അനുകൂലമാണ്.
സീനിയർ നേതാവായ പി.ജയരാജനെ ഇത്തവണ എങ്കിലും സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്തുമോ എന്നതാണ് ആകാംക്ഷ.കണ്ണൂരിലെ പാർട്ടിയിൽ വലിയ സ്വാധീനമുളള ജയരാജനെ ഒഴിവാക്കുക എളുപ്പമല്ല.അദ്ദേഹത്തെ പരിഗണിക്കാത്ത പക്ഷം
പി.ശശിക്കാണ് സാധ്യത.മൂന്ന് ടേം പൂർത്തിയാക്കിയ ജില്ലാ സെക്രട്ടറിമാരായ പി.മോഹനൻ, കെ.പി ഉദയഭാനു എന്നിവരും സെക്രട്ടേറിയേറ്റ് അംഗത്വത്തിന് അർഹതയുളളവരാണ്.എറണാകുളം ജില്ലാസെക്രട്ടറി സി.എൻ.മോഹനനേയും സെക്രട്ടേറിയേറ്റിലേക്ക്
പരിഗണിക്കാൻ സാധ്യതയുണ്ട്.പി.കെ.ശ്രീമതിയുടെ ഒഴിവിൽ സി.എസ്.സുജാതയോ കെ.കെ.ശൈലജയോ സെക്രട്ടേറിയേറ്റംഗമാകും. മെയിൽ 75 തികയുന്ന ഇ.പി.ജയരാജൻെറയും ജൂണിൽ പ്രായപരിധി കടക്കുന്ന
ടി.പി.രാമകൃഷ്ണൻെറയും കാര്യത്തിൽ എന്ത് തീരുമാനം എടുക്കുമെന്നതും ഉറ്റുനോക്കപ്പെടുന്നു. കാസർകോട് ജില്ലാ സെക്രട്ടറി എം രാജഗോപാലൻ, തൃശ്ശൂർ ജില്ലാ സെക്രട്ടറി
കെ വി അബ്ദുൽ ഖാദർ, കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് , വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്, മലപ്പുറം
ജില്ലാ സെക്രട്ടറി വി.പി.അനിൽ എന്നിവർ ഉറപ്പായും സംസ്ഥാന സമിതിയിൽ എത്തും.DYFI സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, പ്രസിഡൻറ് എം.വസീഫ്, മത്സ്യതൊഴിലാളി ഫെഡറേഷൻ
നേതാവ് പി.പി.ചിത്തരഞ്ജൻ MLA , CITU സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ എന്നിവരും സംസ്ഥാന സമിതിയിൽ എത്തിയേക്കും.ആതിഥേയ ജില്ലയായ കൊല്ലത്ത് നിന്ന് എം. നൌഷാദ് MLA, DYFI സംസ്ഥാന ട്രഷറർ S R അരുൺബാബു
എന്നിവരും പരിഗണിക്കപ്പെട്ടേക്കും. കരുനാഗപ്പളളിയിലെ സംഘടനാ പ്രശ്നങ്ങൾ കണക്കിലെടുത്ത് സൂസൻ കോടിയെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കുമെന്ന സൂചനയും വരുന്നുണ്ട്. .

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here