ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് വെടിയുതിർത്ത് ആത്മഹത്യ ചെയ്തു

Advertisement

പാലക്കാട്. ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. കോയമ്പത്തൂരിൽ താമസിക്കുന്ന ഭാര്യ സംഗീതയെ കൊലപ്പെടുത്തിയ ശേഷമാണ് കൃഷ്ണകുമാർ ആത്മഹത്യ ചെയ്തു. കൃഷ്ണകുമാർ പാലക്കാട് വണ്ടാഴിയിലെ വീട്ടിലെത്തി എയർ ഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. കുടുംബ പ്രശ്നമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ്..

ഇന്ന് രാവിലെയായി സംഭവം. പാലക്കാട് വണ്ടാഴിയിലെ വീട്ടിൽ നിന്നും ആറു മണിയോടെ കോയമ്പത്തൂരിലെ ഭാര്യയുടെയും മക്കളുടെയും അടുത്തേക്ക് എത്തുകയായിരുന്നു കൃഷ്ണകുമാർ. വിദ്യാർത്ഥികളായ രണ്ട് മക്കളും സ്കൂളിലേക്ക് പോയതിനുശേഷം ഭാര്യ സംഗീതയെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് തിരികെ പാലക്കാട് വണ്ടാഴിയിലെ കിഴക്കേത്തറ ഏറാട്ടുകുളമ്പിലെ വീട്ടിൽ എട്ടരയോടെ എത്തിയ കൃഷ്ണകുമാർ ആത്മഹത്യ ചെയ്തു. എയർ ഗൺ ഉപയോഗിച്ച് സ്വയം വെടി ഉതിർത്താണ് ആത്മഹത്യ ചെയ്തത്

കൃഷ്ണകുമാർ ആത്മഹത്യ ചെയ്യുമ്പോൾ വീട്ടിൽ അച്ഛനും അമ്മയുമായിരുന്നു ഉണ്ടായിരുന്നത്.
കഴിഞ്ഞാഴ്ചയാണ് കോയമ്പത്തൂരിൽ നിന്നും കൃഷ്ണകുമാർ വണ്ടാഴിയിലെ വീട്ടിലേക്ക് എത്തിയത്. സംഗീതയും കൃഷ്ണകുമാറും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിനു കാരണമെന്ന് സൂചന. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here