ഒരു കൂട്ടം വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം

Advertisement

കൊച്ചി. വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം.ഒരു കൂട്ടം വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിതാണ് സഹപാഠിക്ക് ക്രൂരമർദ്ദനം.ഒറ്റ് കാർക്ക് ഇതായിരിക്കും ശിക്ഷ എന്ന താക്കീതോടെ സമൂഹമാധ്യമങ്ങളിൽ മർദ്ദന ദൃശ്യ സംഘം പ്രചരിപ്പിച്ചു.

കൊച്ചിയിൽ പിടിമുറുക്കിയ ലഹരി മാഫിയ സംഘം പട്ടപ്പകൽ അഴിഞ്ഞാടിയ ദൃശ്യമാണിത്.വിദ്യാർത്ഥികൾക്കിടയിൽ സജീവമായ ലഹരി മാഫിയ സംഘത്തെക്കുറിച്ച് കുറിച്ച് ഒരു വിദ്യാർത്ഥി അധ്യാപകന് പരാതി നൽകിയതിനെ തുടർന്നാണ് മർദ്ദനം.പട്ടാപ്പകൽ മറ്റു വിദ്യാർത്ഥികൾക്ക് മുന്നിൽ വച്ചാണ് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒരുകൂട്ടം സംഘം സഹപാഠിയെ ക്രൂരമായി മർദ്ദിച്ചത്. ലഹരി ഉപയോഗിക്കുന്ന കാര്യം അധ്യപകരേയോ പോലിസിനേയോ അറിയിച്ചാൽ ഇതായിരിക്കും സാഹചര്യമെന്നാണ് സംഘം നൽകുന്ന മുന്നറിയിപ്പ്.ഒറ്റുകാർക്ക് ഇതായിരിക്കും ശിക്ഷ എന്ന എന്ന തലക്കെട്ടൊടെ മർദ്ദന ദൃശ്യങ്ങൾ സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു.ഇതേ ഗ്രൂപ്പിൽ കുട്ടികൾ ലഹരി ഉപയോഗിക്കുന്നതിൻ്റെ കൂടുതൽ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

സംഭവത്തിൽ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here