സമരപരമ്പരകൾക്കിടെ മുഹമ്മദ് ഷഹബാസ് കൊലക്കേസിലെ പ്രതികളായ വിദ്യാർത്ഥികൾ പരീക്ഷയെഴുതി

Advertisement

കോഴിക്കോട്. സമരപരമ്പരകൾക്കിടെ മുഹമ്മദ് ഷഹബാസ് കൊലക്കേസിലെ പ്രതികളായ വിദ്യാർത്ഥികൾ പരീക്ഷയെഴുതി. കോഴിക്കോട് വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിൽ പ്രത്യേകം സജ്ജികരിച്ച സെൻ്ററിലാണ് പരീക്ഷ നടന്നത്. പ്രതിപക്ഷ യുവജന , വിദ്യാർത്ഥി സംഘടനകൾ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.


പ്രതികളായ വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം ഉണ്ടായത്. രാവിലെ ആറരയോടെ കെഎസ്‌യു പ്രവർത്തകർ മാർച്ചുമായി എത്തി. ജുവനൈൽ ഹോമിനു മുന്നിൽ പോലീസ് അടഞ്ഞു.

പിന്നാലെ യൂത്ത് കോൺഗ്രസ് – എം എസ് എഫ് പ്രവർത്തകർ പല തവണ പ്രതിഷേധവുമായി എത്തി. രണ്ട് തവണ പൊലീസിൻ്റെ കണ്ണുവെട്ടിച്ച് മതിൽ ചാടിയ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

എം എസ് എഫ് സംസ്ഥാന പ്രസിഡൻ്റ പി കെ നവാസ് , കെ എസ് യു ജില്ല പ്രസിഡൻ്റ് കെ ടി സൂരജ് ഉൾപ്പെടെ 80 ഓളം പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതികളായ വിദ്യാർത്ഥികളുടെ ഇന്നത്തെ പരീക്ഷ പൂർത്തിയാക്കി പതിനൊന്നെ കാലോടെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങി. താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ നടത്താനായിരുന്നു തീരുമാനം എങ്കിലും പ്രതിഷേധം കണക്കിലെടുത്താണ് ജുവനൈൽ ഹോമിൽ തന്നെ പരീക്ഷ എഴുതിച്ചത്.


കോഴിക്കോട്. സംസ്ഥാനത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് തുടക്കം. 2964 കേന്ദ്രങ്ങളിലായി നാലേ കാൽ ലക്ഷത്തോളം വിദ്യാർത്ഥികൾ ആണ് പരീക്ഷ എഴുതുന്നത്. ഉരുൾ തകർത്ത വയനാട് വെള്ളാർമല സ്കൂളിലെ കുട്ടികളും ഇന്ന് എസ്എസ്എൽസി പരീക്ഷ എഴുതുന്നുണ്ട്.

കേരളത്തിന് പുറമേ ലക്ഷദ്വീപിലും ഗൾഫ് മേഖലയിലുമായി ആകെ 4,27,021 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 26ന് പരീക്ഷ അവസാനിക്കും. ഹയർസെക്കൻഡറി വൊക്കേഷൻ ഹയർ സെക്കൻഡറി രണ്ടാംവർഷ പരീക്ഷകൾ ഇന്നും ഒന്നാംവർഷ പരീക്ഷകൾ ആറിനും തുടങ്ങും. ഉച്ചയ്ക്ക് ശേഷമാണ് ഹയർസെക്കൻഡറി പരീക്ഷകൾ. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലും. തിരൂരങ്ങാടി എടരിക്കോട് സ്കൂളിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്ന കേന്ദ്രം. തിരുവനന്തപുരം ഫോർട്ട് ഗവൺമെന്റ് സംസ്കൃത സ്കൂളിലാണ് ഏറ്റവും കുറവു കുട്ടികൾ പരീക്ഷ എഴുതുന്നത് ഇവിടെ ഒരു കുട്ടി മാത്രമാണുള്ളത്. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ഏപ്രിൽ മൂന്നു മുതൽ 26 വരെ 72 കേന്ദ്രങ്ങളിൽ രണ്ട് ഘട്ടങ്ങളായി നടക്കും. ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല സ്കൂളിലെ 55 കുട്ടികളും എസ്എസ്എൽസി പരീക്ഷ എഴുതുന്നുണ്ട്. മേപ്പാടിയിലാണ് ഇവരുടെ പരീക്ഷാ കേന്ദ്രം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here