വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാവർക്കേഴ്സ് നിയമസഭാ മാർച്ച് നടത്തി

Advertisement

തിരുവനന്തപുരം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാവർക്കേഴ്സ് നിയമസഭാ മാർച്ച് നടത്തി. സെക്രട്ടറിയറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തി വന്ന ആശാ വർക്കേഴ്സാണ് മാർച്ച് നടത്തിയത്. സമരക്കാർക്ക് ഐക്യദാർഢ്യമർപ്പിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസും പ്രതിഷേധം നടത്തി.

സെക്രട്ടറിയേറ്റിന് മുൻപിൽ തുടരുന്ന രാപ്പകൽ സമരത്തിൻ്റെ 22 ആം ദിവസമാണ് നിയമസഭാ മാർച്ച് സംഘടിപ്പിച്ചത്. ആയിരത്തോളം ആശ വർക്കേഴ്സ് സമരത്തിൽ പങ്കെടുത്തു. സമരക്കാർ ഉയർത്തിയ പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങളോട് സർക്കാർ മുഖം തിരിക്കുന്നു എന്നാരോപിച്ചാണ് മാർച്ച്. ഓണറേറിയം വർധന, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക എന്നിവയാണ് ആവശ്യം.കെ.കെ രമ എം.എൽ.എ മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തി.

ആശാവർക്കർക്കേഴ്സിന് ഐക്യദാർഢ്യം അർപ്പിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ച് നടത്തി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റിടങ്ങളിൽ ജില്ലാ ആസ്ഥാനങ്ങളിലേക്കും ആയിരുന്നു കോൺഗ്രസിന്റെ മാർച്ച്.

മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് ആശാ വർക്കേഴ്സിൻ്റെ തീരുമാനം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here