ഭാര്യയെയും ആണ്‍ സുഹൃത്തിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തിയത് അവിഹിതബന്ധം സംശയിച്ചെന്ന് എഫ്‌ഐആര്‍

Advertisement

പത്തനംതിട്ട കൂടല്‍ കലഞ്ഞൂര്‍പാടത്ത് ഭാര്യയെയും ആണ്‍ സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തിയത് അവിഹിതബന്ധം സംശയിച്ചെന്ന് എഫ്‌ഐആര്‍. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു കൊലപാതകം നടത്തിയത്.
വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. വീട്ടിലുണ്ടായ വഴക്കിനെ തുടര്‍ന്ന് ഓടി വിഷ്ണുവിന്റെ വീട്ടിലെത്തിയ വൈഷ്ണവിയെ ബൈജു സിറ്റൗട്ടില്‍ ഇട്ടു വെട്ടുകയായിരുന്നു. വിഷ്ണുവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടി വീഴ്ത്തുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ചത് കൊടുവാള്‍ എന്ന് എഫ്‌ഐആറില്‍ പറയുന്നു. വൈഷ്ണവി സംഭവ സ്ഥലത്തും വിഷ്ണു ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലുമാണ് മരിച്ചത്.

സംഭവത്തില്‍ വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജു പൊലീസ് കസ്റ്റഡിയിലാണ്. വിഷ്ണുവിന്റെ വീട്ടില്‍ ആയിരുന്നു കൊലപാതകം. കൊലപാതകം നടത്തിയ ബൈജു സുഹൃത്തിനെ വിവരമറിയിച്ചു. തുടര്‍ന്ന് സുഹൃത്ത് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിഷ്ണുവിന്റെ തലയില്‍ എട്ടോളം വെട്ടുകള്‍ ഏറ്റിട്ടുണ്ടെന്നാണ് വിവരം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പത്തനംതിട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here