തൃശൂര്‍: തൃശൂര്‍ മുണ്ടൂര്‍ വേളക്കോട് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഗള്‍ഫ് പെട്രോ കെമിക്കല്‍സ് ഓയില്‍ കമ്പനിയിലെ തീപിടിത്തത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമെന്ന് റിപ്പോര്‍ട്ട്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമായി കമ്പനിക്ക് തീയിട്ടതാണെന്നാണ് സംശയം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കമ്പനിയിലെ ഡ്രൈവറായിരുന്ന എളവള്ളി സ്വദേശി ടിറ്റോ തോമസ് ആണ് പിടിയിലായത്.
തിങ്കളാഴ്ച പുലര്‍ച്ചെ 3:30 ഓടെയായിരുന്നു ഗള്‍ഫ് പെട്രോ കെമിക്കല്‍സ് ഓയില്‍ കമ്പനിയില്‍ തീപിടിത്തം ഉണ്ടായത്. ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി. കുന്ദംകുളം, തൃശൂര്‍, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ നിന്നായി എട്ട് യൂണിറ്റ് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കിയത്.
ആളുകളില്ലാത്ത സമയമായതിനാല്‍ തീപിടിത്തത്തില്‍ ആളപായം ഉണ്ടായില്ല. പ്രതിക്ക് മാനസിക പ്രശ്‌നമുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.