തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മരുതംകുഴി ദര്‍ശനീയം വീട്ടില്‍ ആര്‍ ദര്‍ശന്‍ (17) ആണ് മരിച്ചത്. ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെയാണ് വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പരീക്ഷ സംബന്ധിച്ച ഉത്കണ്ഠയാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ആത്മഹത്യാ കുറിപ്പിലുണ്ട്.
പഠിച്ചതെല്ലാം മറന്നു പോകുന്നുവെന്നും അച്ഛനും അമ്മയും വിഷമിക്കരുതെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്. തന്നെ ആരും ഒരു ഘട്ടത്തിലും നിര്‍ബന്ധിച്ചിട്ടില്ല. കൂട്ടുകാര്‍ നന്നായി പഠിക്കട്ടെ. ഹൃദയം കഠിനമല്ലാത്തതിനാല്‍ താന്‍ പോകുന്നു എന്നും കുറിപ്പില്‍ പറയുന്നു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തബല വാദനത്തില്‍ എ ഗ്രേഡ് നേടിയ കലാകാരന്‍ കൂടിയാണ് ദര്‍ശന്‍. 10, പ്ലസ് വണ്‍ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നു.